കോഴിക്കോട് കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പോലീസ് നടപടിയെ ന്യായീകരിച്ചു പൊലീസ് ഉദ്യോഗസ്ഥന്റെ ഫേസ് ബുക്ക് പോസ്റ്റ്

നട്ടെല്ലില്ലാത്തയാള്‍ എന്ന തരത്തിലുള്ള കടുത്ത ഭാഷയിലാണ് പോസ്റ്റില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍

കോഴിക്കോട് കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പോലീസ് നടപടിയെ ന്യായീകരിച്ചു പൊലീസ് ഉദ്യോഗസ്ഥന്റെ ഫേസ് ബുക്ക് പോസ്റ്റ്

കൊച്ചി: കോഴിക്കോട് കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവുമായി  ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നു. ആലപ്പുഴ എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ രാജഗോപാലാണ് വിവാദ പോസ്റ്റിനു പിന്നില്‍. രാജഗോപാല്‍ അരുണിമ' എന്ന പ്രൊഫൈലില്‍ നിന്നും വന്ന പോസ്റ്റില്‍ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത് എസ്ഐ വിനോദിനെയാണ്.

പോസ്റ്റില്‍ സംഭവുമായി ബന്ധപ്പെട്ടു സസ്പെന്‍ഡ് ചെയ്ത എസ്ഐയെ ന്യായീകരിക്കുകയും മുഖ്യമന്ത്രിയെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. നട്ടെല്ലില്ലാത്തയാള്‍ എന്ന തരത്തിലുള്ള കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍. കോഴിക്കോട് ഉണ്ടായ സംഭവങ്ങളില്‍ അതിക്രമം കാട്ടാന്‍ കോടതിയാണ് പറഞ്ഞതെന്നു പോസ്റ്റിലൂടെ രാജഗോപാല്‍ ആരോപിക്കുന്നു.


POST

തങ്ങള്‍ക്കു വേണ്ടി ജോലി ചെയ്ത എസ് ഐ വിനോദിനെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും സംഭവം ഉദ്യോഗസ്ഥരുടെ മനസ്സ് തകര്‍ക്കുന്ന രീതിയിലുള്ള അനുഭവമായിപ്പോയെന്നും പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആരുടെ സ്വകാര്യതയിലും കയറിചെല്ലാന്‍ സര്‍ക്കാര്‍ അധികാരം നല്‍കിയെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌ അവസാനിക്കുന്നത് മാധ്യമപ്രവര്‍ത്തകരെ 'നായിന്‍റെ മക്കള്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ്.


Read More >>