കൊച്ചിയില്‍ പോലീസുകാരന്‍ വെടിയേറ്റ് മരിച്ചു

രാത്രി പട്രോളിങ്ങിന് ശേഷം വാഹനം പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടതിനുശേഷം പുറത്തിറങ്ങുന്നതിനിടെയാണ് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. നെഞ്ചിലാണ് വെടിയേറ്റത്.

കൊച്ചിയില്‍ പോലീസുകാരന്‍ വെടിയേറ്റ് മരിച്ചു

കൊച്ചി: സര്‍വീസ് പിസ്റ്റളില്‍ നിന്നും വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തൃപ്പൂണിത്തുറയിലെ എആര്‍ ക്യാംപിലെ ഡപ്യൂട്ടി കമാന്‍ഡന്റ് ഇരുമ്പനം കളച്ചിങ്കല്‍ വീട്ടില്‍ സാബു മാത്യുവാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെ വാഴക്കാലയില്‍ രാത്രി പട്രോളിങ്ങിനിടെയായിരുന്നു സംഭവം.

പട്രോളിങ്ങിനിടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടതിനുശേഷം പുറത്തിറങ്ങുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. നെഞ്ചിലാണ് വെടിയേറ്റത്.

കൂടെയുണ്ടായിരുന്ന പോലീസുകാര്‍ സാബുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊട്ടടുത്തുനിന്ന് വെടിയേറ്റതിനാല്‍ ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് നിഗമനം.

Story by