മുഹമ്മദ് അസ്ലമിനെ കൊലപ്പെടുത്തിയത് ആറംഗ ക്വട്ടേഷന്‍ സംഘമെന്ന് പോലീസ്; നവ മാധ്യമങ്ങളിലൂടെ വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കളക്ടര്‍

നവമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് ആവശ്യപ്പെട്ടു. ഇത്തരം നീക്കം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. സ്ഥലത്ത് ഇപ്പോഴും വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്ന് കളക്ടറുടെ നേതൃത്വത്തില്‍ വടകര ഗസ്റ്റ് ഹൗസില്‍ സര്‍വകക്ഷി സമാധാനയോഗവും നടക്കും.

മുഹമ്മദ് അസ്ലമിനെ കൊലപ്പെടുത്തിയത് ആറംഗ ക്വട്ടേഷന്‍ സംഘമെന്ന് പോലീസ്; നവ മാധ്യമങ്ങളിലൂടെ വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കളക്ടര്‍

കോഴിക്കോട്: നാദാപുരത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ കൊലപ്പെടുത്തിയത് ആറംഗ സംഘമെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇതില്‍ അഞ്ച് പേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത്. ഒരാള്‍ ഡ്രൈവര്‍ ആണ്. മുഹമ്മദ് അസ്ലമിനെ ആക്രമിക്കുന്നതില്‍ ഇയാള്‍ നേരിട്ട് പങ്കെടുത്തില്ല. അസ്ലമിന് വെട്ടേല്‍ക്കുമ്പോള്‍ ഇയാള്‍ വാഹനം ഓഫ് ചെയ്യാതെ ഡ്രൈവിംഗ് സീറ്റില്‍ തന്നെ ഇരിക്കുകയായിരുന്നു.

കൊലയാളികള്‍ സഞ്ചരിച്ചത് കണ്ണൂര്‍ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ഇന്നോവയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കണ്ണൂര്‍ തലശ്ശേരിക്ക് സമീപം ചൊക്ലിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും സ്ഥിരീകരിക്കാത്ത സൂചനകള്‍ ഉണ്ട്.


ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിനേക്കാൾ മൃഗീയമായാണ്  അസ്ലം കൊല്ലപ്പെട്ടതെന്ന വാദവുമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സാമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ രംഗത്ത് വന്നിട്ടുണ്ട്. 67 മുറിവുകള്‍ കൊല്ലപ്പെട്ട അസ്ലമിന്റെ ശരീരത്തില്‍ ഉള്ളതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇരുപതോളം വെട്ടുകള്‍ ശരീരത്തില്‍ ഏറ്റതായും ഇതില്‍ 13 മുറിപ്പാടുകള്‍ മുഖത്താണെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഉണ്ട്.

നവമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നീക്കം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. സ്ഥലത്ത് ഇപ്പോഴും വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്ന് കളക്ടറുടെ നേതൃത്വത്തില്‍ വടകര ഗസ്റ്റ് ഹൗസില്‍ സര്‍വകക്ഷി സമാധാനയോഗവും നടക്കും.

Read More >>