വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറി: പരാതിപ്പെട്ടപ്പോള്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി: കാലടി യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ഷാജി ജേക്കബിനെതിരെ വിദ്യാർത്ഥിനികളുടെ പരാതി

വിദ്യാര്‍ത്ഥിനികളോട് അപമര്യാദമായി പെരുമാറിയ സംഭവത്തിൽ കാലടി സര്‍വകലാശാലാ അധ്യാപകനും ആനുകാലികങ്ങളില്‍ കോളമിസ്റ്റുമായ ഷാജി ജേക്കബിനെതിരെ കേസെടുത്തു

വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറി: പരാതിപ്പെട്ടപ്പോള്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി: കാലടി യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ഷാജി ജേക്കബിനെതിരെ വിദ്യാർത്ഥിനികളുടെ പരാതി

കൊച്ചി: വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കാലടി സർവകലാശാലാ അധ്യാപകനും ആനുകാലികങ്ങളിൽ കോളമിസ്റ്റുമായ ഷാജി ജേക്കബിനെതിരെ പൊലീസ് കേസ് എടുത്തു. വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്നും പരാതിപ്പെട്ടവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് വിദ്യാർത്ഥിനികൾ നൽകിയ പരാതിയിൽമേലാണ് കേസ്.

രണ്ടാഴ്ചയ്ക്ക് മുൻപ് വരാന്തയിൽ നിൽക്കുമ്പോൾ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഷാജി ജേക്കബ് ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും സംഭവം ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പിജി വിദ്യാർഥികളായ പെൺകുട്ടികൾ വിസിക്കും തുടർന്ന് പൊലിസിലും പരാതി നൽകിയിരുന്നു.


കാലടി യൂണിവേഴ്സിറ്റിയൂടെ തുറവൂർ സെന്ററിൽ അധ്യാപകനായ ഷാജി ജേക്കബിനെതിരെ സമാനമായ പരാതികൾ ഉണ്ടായിട്ടുള്ളതെന്ന കാരണത്താൽ ഇദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് എഐഎസ്എഫ് തുറവൂർ സെന്ററിൽ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. എന്നാൽ വിദ്യാർഥികളുടെ പ്രതിഷേധം വകവയ്ക്കാതെ അദ്ദേഹം ജോലിയ്ക്കെത്തിയത് സംഘർഷത്തിനിടയാക്കി. പരസ്പരം ഉന്തും തള്ളുമുണ്ടാവുകയും ഷാജി ജേക്കബിനു മർദ്ദനമേൽക്കുകയും ചെയ്ത സാഹചര്യത്തിൽ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്നു അദ്ദേഹത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.

കുറച്ചു ആഴ്ചകൾക്കു മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിനെത്തുടർന്നു വൈസ് ചാൻസലർക്കു വാക്കാൽ പരാതി നൽകിയ രണ്ടു വിദ്യാർത്ഥിനികളെ ഇദ്ദേഹം സെന്ററിലെ ചില അധ്യാപകരേയും ഗുണ്ടകളേയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഷാജി ജേക്കബ് സമാനമായ മറ്റൊരു കേസിൽ ശിക്ഷാ നടപടികൾക്ക് വിധേയനായ വ്യക്തിയാണ്.

ചിത്രങ്ങൾ ദുരുപയോഗം ചെയ്തിട്ടില്ലെന്നും ദയവു ചെയ്ത് ഇത് പ്രശ്നമാക്കരുതെന്നും ഷാജി ജേക്കബ് അഭ്യർത്ഥിച്ചതായി വിദ്യാർത്ഥിനികൾ നാരദാ ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ വിസിയ്ക്കു വാക്കാൽ പരാതി നൽകിയെന്ന് അറിഞ്ഞ ഷാജി ജേക്കബും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ അധ്യാപകരും തങ്ങളെ ഭീഷണിപ്പെടുത്തിയതായും പിജി പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരിലൊരാളായ പെൺകുട്ടി പറഞ്ഞു.

സ്ഥാപനത്തിലെ തന്റെ സ്വാധീനമുപയോഗിച്ച് പരാതിയുമായി മുന്നോട്ടു പോകാതിരിക്കാൻ തങ്ങളെ ഷാജി ജേക്കബ് ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥിനികൾ ആരോപിച്ചു. നേരിട്ടും മറ്റു ചില അദ്ധ്യാപകർ മുഖേനയുമാണ് അദ്ദേഹം ഇതു ചെയ്യുന്നതെന്നും, ബിബിത, നിർമ്മല, സുധർമ്മിണി എന്നീ അദ്ധ്യാപകരാണ് ഇതിനു നേതൃത്വം നൽകുന്നതെന്നും വിദ്യാർഥിനികൾ നാരദാ ന്യൂസിനോടു പറഞ്ഞു.

ഇതിനെല്ലാം പുറമേ ആഗസ്റ്റ് 19-നു ക്യാമ്പസ് വിട്ടു പുറത്തിറങ്ങിയ പെൺകുട്ടികളിലൊരാളെ ബൈക്കിലെത്തിയ രണ്ടു പേർ തടഞ്ഞു നിർത്തി പഠിക്കാൻ സമ്മതിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ടു പോകാൻ പെൺകുട്ടികൾ തീരുമാനിച്ചത്.

Read More >>