തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ പാതയുടെ രൂപരേഖ മാറുന്നു

നഗരപ്രദേശങ്ങളിലൂടെ പാത നിര്‍മ്മിക്കുമ്പോള്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റ ഭാഗമായി കൂടുതല്‍ തുക നഷ്ടപരിഹാരം കൊടുക്കേണ്ടതായിവരും. എതിര്‍പ്പും ഉണ്ടാകാനിടയുണ്ട്. ഭാവിയില്‍ പാത മംഗലാപുരംവരെ നീട്ടാന്‍ ഉദ്ദേശമുള്ളതിനാല്‍ കണ്ണൂരിനപ്പുറമുള്ള പ്രദേശങ്ങളിലെ സ്ഥലത്തിന്റ സര്‍വ്വേകൂടി നടത്തേണ്ടതുണ്ട്.

തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ പാതയുടെ രൂപരേഖ മാറുന്നു

തിരുവനന്തപുരം കണ്ണൂര്‍ അതിവേഗ പാതയുടെ നിര്‍ദിഷ്ട രൂപരേഖയില്‍ മാറ്റം വരുത്തുന്നതിന് പ്ലാന്‍ പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സര്‍ക്കാര്‍ ഡി.എം.ആര്‍.സി.യോട് ആവശ്യപ്പെട്ടു. നഗരപ്രദേശത്തുകൂടി പാത   കടന്നുപോകുമ്പോഴുള്ള നാശനഷ്ടം പരിഗണിച്ചാണ് രൂപരേഖയില്‍ മാറ്റം വരുത്താനുള്ള സാധ്യത സര്‍ക്കാര്‍ ആരാഞ്ഞത്.

നിലവിലുള്ള പാതയ്ക്ക് സമാന്തരമായോ മുകളിലൂടെയോ പാത നിര്‍മ്മിക്കാനാവുമോ എന്നാണ്  സര്‍ക്കാര്‍ ഡി.എം.ആര്‍.സിയോട് ചോദിച്ചിരിക്കുന്നത്. 450 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. അതില്‍ 190 കിലോമീറ്റര്‍ പാത തൂണുകളിലൂടെയും 105 കിലോമീറ്റര്‍ ടണലുകള്‍ വഴിയുമാണ്. അതിവേഗ റെയില്‍വെയുടെ സാധ്യതാ പഠനം നടത്തിയത് ഡിഎംആര്‍സിയായിരുന്നു. സംസ്ഥാന അതിവേഗ റെയില്‍വെ കോര്‍പ്പറേഷനാണ് ഡിഎംആര്‍സിക്ക് കത്തയച്ചിരിക്കുന്നത്.


നഗരപ്രദേശങ്ങളിലൂടെ പാത നിര്‍മ്മിക്കുമ്പോള്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റ ഭാഗമായി കൂടുതല്‍ തുക നഷ്ടപരിഹാരം കൊടുക്കേണ്ടതായിവരും. എതിര്‍പ്പും ഉണ്ടാകാനിടയുണ്ട്. ഭാവിയില്‍ പാത മംഗലാപുരംവരെ നീട്ടാന്‍ ഉദ്ദേശമുള്ളതിനാല്‍ കണ്ണൂരിനപ്പുറമുള്ള പ്രദേശങ്ങളിലെ സ്ഥലത്തിന്റ സര്‍വ്വേകൂടി നടത്തേണ്ടതുണ്ട്. ഇതിന്റ വിശദാംശങ്ങള്‍ക്കൂടി ലഭിക്കേണ്ടതുണ്ട്.

1,27,849 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കുന്ന തുക. 2025-26 വര്‍ഷത്തോടെ 0.95 ലക്ഷം യാത്രക്കാര്‍ ഈ പാതയെ ആശ്രയിക്കുമെന്നാണ് കരുതുന്നത്. നിലവിലെ പഠനമനുസരിച്ച് കണ്ണൂര്‍ക്ക് 2 മണിക്കൂറും കോഴിക്കോടിന് 90 മിനിട്ടും കൊച്ചിക്ക് 45 മിനിട്ടും കൊല്ലത്തിന് 20 മിനിട്ടുമാണ് പ്രതീക്ഷിക്കുന്നത്. ആകെ ഒമ്പത് സ്റ്റേഷനുകളാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. രൂപരേഖയില്‍ മാറ്റം വരുകയാണെങ്കില്‍ അതനുസരിച്ച് പദ്ധതിക്കും മാറ്റം വരാനിടയുണ്ട്.

നേരത്തെതന്നെ പദ്ധതിക്ക് നിര്‍ദ്ദേശമുണ്ടെങ്കിലും ധനമന്ത്രി തോമസ് ഐസക്ക് തിരുവനന്തപുരം-കണ്ണൂര്‍  അതിവേഗ പാത പ്രഖ്യാപിച്ചതോടെയാണ് അതിവേഗ പാതയ്ക്ക് ജീവന്‍ വച്ചത്.

Read More >>