നിലവിളക്ക് കൊളുത്തേണ്ടെന്ന് ഏത് തമ്പുരാന്‍ പറഞ്ഞാലും താന്‍ വിളക്ക് കൊളുത്തുമെന്ന് സിപിഐ(എം) എംഎല്‍എ പികെ ശശി

വെളിച്ചത്തെ ഭയപ്പെടുന്നവര്‍ മനസ്സില്‍ ഇരുട്ട് നിറഞ്ഞവരാണ്. തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഒന്നാണ് നിലവിളക്ക് കൊളുത്തുകയെന്നുള്ളതെന്നും പി.കെ. ശശി പ്രസംംമദ്ധ്യേ സൂചിപ്പിച്ചു

നിലവിളക്ക് കൊളുത്തേണ്ടെന്ന് ഏത് തമ്പുരാന്‍ പറഞ്ഞാലും താന്‍ വിളക്ക് കൊളുത്തുമെന്ന് സിപിഐ(എം) എംഎല്‍എ പികെ ശശി

മന്ത്രി ജി സുധാകരന്റെ നിലവിളക്ക് കൊളുത്തല്‍ പരാമര്‍ശത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പുയരുന്നു. സുധാകരന്റെ നിലപാടിനെ തള്ളി ഷൊര്‍ണൂര്‍ മണ്ഡലത്തിലെ സിപിഐ(എം) എംഎല്‍എ എംഎല്‍എ പി.കെ ശശിയാണ് രംഗത്ത് എത്തിയത്. നിലവിളക്ക് കൊളുത്തേണ്ടെന്ന് ഏത് തമ്പുരാന്‍ പറഞ്ഞാലും താന്‍ വിളക്ക് കൊളുത്തുമെന്നായിരുന്നു പി കെ ശശിയുടെ പ്രസ്താവന.

ചെര്‍പ്പുള്ളശേരിയില്‍ ശബരി സെന്‍ട്രല്‍ സ്‌കൂളിലെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു എംഎല്‍എയുടെ ഇക്കാര്യം സൂചിപ്പിച്ച് പ്രസംഗിച്ചത്. വെളിച്ചത്തെ ഭയപ്പെടുന്നവര്‍ മനസ്സില്‍ ഇരുട്ട് നിറഞ്ഞവരാണ്. തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഒന്നാണ് നിലവിളക്ക് കൊളുത്തുകയെന്നുള്ളതെന്നും പി.കെ. ശശി പ്രസംംമദ്ധ്യേ സൂചിപ്പിച്ചു.


എന്നാല്‍ എംഎല്‍എയുടെ പ്രസംഗം പാര്‍ട്ടിതലത്തില്‍ വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി. വിളക്കുകൊളുത്തരുതെന്ന് ഒരു പാര്‍ട്ടി സ്‌കൂളിലും ഇങ്ങനെ പഠിപ്പിച്ചിട്ടില്ലെന്നും പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളെല്ലാം നിലവിളക്ക് കൊളുത്തുന്നവരായിരുന്നുവെന്നും പികെ ശശി പറഞ്ഞു. നിലവിളക്ക് കൊളുത്തരുതെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരാളോടും പറഞ്ഞതായി താന്‍ അറിഞ്ഞിട്ടില്ലെന്നും ശശി പറഞ്ഞു.

Read More >>