സംസ്ഥാനത്ത് 150 കോടിയുടെ ഓണാഘോഷം, സപ്ലൈകോയ്ക്ക് 81 കോടി

ഇന്ന് നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളുമായി പങ്കു വച്ചു.

സംസ്ഥാനത്ത് 150 കോടിയുടെ ഓണാഘോഷം, സപ്ലൈകോയ്ക്ക് 81 കോടി

തിരുവനന്തപുരം: ഇന്ന് നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളുമായി പങ്കു വച്ചു. 'ഓണം സ്പെഷ്യല്‍' മന്ത്രിസഭാ യോഗത്തില്‍ വരുന്ന ഓണക്കാലത്ത് സ്വീകരിക്കേണ്ട നടപടി ക്രമങ്ങളാണ് കൂടുതലും ചര്‍ച്ചയായത്. ഓണക്കാലത്ത് സര്‍ക്കാര്‍ വിപണിയില്‍ ഇടപ്പെടുമെന്ന് വ്യക്തമാക്കിയ പിണറായി ഇതിനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും വ്യക്തമാക്കി.

 പ്രധാന തീരുമാനങ്ങള്‍ • ഓണ പരിപാടികള്‍ക്കായി ബജറ്റില്‍ 150 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

 • ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുവാന്‍ മന്ത്രിമാരുടെ പ്രത്യേക സമതി

 • സപ്ലൈക്കോയ്ക്ക് 81 കോടി രൂപ നല്‍കും

 • ഓണം ഫെയറിന് 4 കോടി രൂപ

 • 1464 ഓണ ചന്തകള്‍ തുടങ്ങും

 • താലുക്ക്- ജില്ല ഫെയറുകള്‍ വഴി പച്ചക്കറി വിതരണം നടത്തും

 • APL കാര്‍ഡുകാര്‍ക്ക് ഓണക്കാലത്ത് 10 കിലോ അരി നല്‍കും

 • സ്കൂള്‍ കുട്ടികള്‍ക്ക് 5 കിലോ അരി നല്‍കും. MDMS പദ്ധതി വഴിയാണ് കുട്ടികള്‍ക്ക് അരി നല്‍കുക

 • ആദിവാസി കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും

 • വിലകയറ്റം തടയാന്‍ പ്രത്യേക സ്ക്വാഡുകള്‍ രൂപികരിക്കും. വില നിരീക്ഷണ സംവിധാനം നടപ്പിലാക്കും.

 • മാവേലി സ്റ്റോര്‍ ഇല്ലാത്ത 38 ഇടങ്ങളില്‍ പ്രത്യേക ഓണ ഫെയറുകള്‍ സംഘടിപിക്കും

 • സെപ്റ്റംബര്‍ 3ന് രാഷ്ട്രപതി ഭവനില്‍ ഓണാഘോഷം നടത്തും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ കേരളത്തിലെ തനത് കലകള്‍ അവതരിപ്പിക്കും


ഓണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ക്ക് പുറമേ പാചകവാതക ലഭ്യത ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറി എണ്ണ കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും  നവംബര്‍ ഒന്നിന് കേരളത്തിന്റെ അറുപത്താം പിറവി ആഘോഷത്തിന് വമ്പന്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്നും പിണറായി പറഞ്ഞു. ഇതു കൂടാതെ മന്ത്രിസഭ പ്ലാനിംഗ് ബോര്‍ഡ് രൂപികരിക്കാനുള്ള നടപടി ക്രമങ്ങള്‍ക്ക്‌ തുടക്കം കുറിച്ചിട്ടുണ്ട്.