പിന്നെയും...ട്രെയിലര്‍ പുറത്തിറങ്ങി

എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം അടൂര്‍ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പിന്നെയും എന്നാ ചിത്രത്തിന്റെ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

പിന്നെയും...ട്രെയിലര്‍ പുറത്തിറങ്ങി

എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം അടൂര്‍ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന  പിന്നെയും എന്നാ ചിത്രത്തിന്റെ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

അഞ്ചു വർഷത്തിനു ശേഷം ദിലീപും കാവ്യാ മാധവനും പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നേരത്തെ അടൂരിന്‍റെ 'നാല്‌ പെണ്ണുങ്ങള്‍' എന്ന ചിത്രത്തില്‍ കാവ്യ അഭിനയിച്ചിരുന്നു. 2011ല്‍ പുറത്തിറങ്ങിയ വെള്ളരിപ്രാവിന്റെ ചെങ്ങാതിയിലാണ്‌ ദിലീപും കാവ്യയും അവസാനമായി ഒരുമിച്ച്‌ അഭിനയിച്ചത്‌. ചിത്രത്തിയെ അഭിനയത്തിന്‌ ദിലീപിന്‌ മികച്ച നടനുള്ള സംസ്‌ഥാന അവാര്‍ഡും ലഭിച്ചിരുന്നു.


2008-ല്‍ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിനു ശേഷം നീണ്ട ഇടവേളക്കു വിരാമമിട്ടാണ് പിന്നെയും എന്ന ചിത്രവുമായി അടൂര്‍ എത്തുന്നത്. പുരുഷോത്തമൻ നായർ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, ശ്രിന്റ, രവി വള്ളത്തോള്‍, പ്രഫ. അലിയാര്‍, പി ശ്രീകുമാര്‍, ജോ സാമുവല്‍, സുധീര്‍ കരമന തുടങ്ങിയവരാണു മറ്റു പ്രധാന താരങ്ങള്‍. മറാത്തി താരമായ സുബോധ് ഭാവെ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രം ഒാഗസ്റ്റ് 18–നു ചിത്രം തിയറ്ററുകളിലെത്തും.

https://youtu.be/Ja48RKHvPUI