വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചതിന് പിന്നാലെ പുനലൂര്‍ ടിബിയില്‍ മുഖ്യമന്ത്രി- വെള്ളാപ്പള്ളി രഹസ്യ കൂടിക്കാഴ്ച

തന്റെ ഔദ്യോഗിക വാഹനം ഒഴിവാക്കിയാണു പിണറായി വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയത്. പുനലൂര്‍ എസ്എന്‍ കോളജിന്റെ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പിണറായി വേദിയില്‍ വെച്ച് എസ്എന്‍ഡിപിയെയും എസ്എന്‍ ട്രസ്റ്റിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രസംഗത്തിനിടയില്‍ അധ്യക്ഷനായ വെള്ളപ്പള്ളിയുടെ പേര് പോലും പരാമര്‍ശിക്കാനും മുഖ്യമന്ത്രി തയാറായിരുന്നില്ല.

വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചതിന് പിന്നാലെ പുനലൂര്‍ ടിബിയില്‍ മുഖ്യമന്ത്രി- വെള്ളാപ്പള്ളി രഹസ്യ കൂടിക്കാഴ്ച

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാന്നിദ്ധ്യത്തില്‍ എസ്എന്‍ ട്രസ്റ്റിനും എസ്എന്‍ഡിപി യോഗത്തിനും നേരേ രൂക്ഷ വിമര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളി നടേശനുമായി രഹസ്യകൂടിക്കാഴ്ച നടത്തി. പുനലൂര്‍ ടിബിയിലെ അടച്ചിട്ടമുറിയിലാണ് കൂടിക്കാഴ്ച നടത്തിയത്. പോലീസിനെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഒഴിവാക്കി കൂടിക്കാഴ്ചയ്‌ക്കെത്തിയ പിണറായി 20 മിനിറ്റോളം വെള്ളാപ്പള്ളി നടേശനുമായി സംസാരിച്ചുവെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.


തന്റെ ഔദ്യോഗിക വാഹനം ഒഴിവാക്കിയാണു പിണറായി വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയത്. പുനലൂര്‍ എസ്എന്‍ കോളജിന്റെ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പിണറായി വേദിയില്‍ വെച്ച് എസ്എന്‍ഡിപിയെയും എസ്എന്‍ ട്രസ്റ്റിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രസംഗത്തിനിടയില്‍ അധ്യക്ഷനായ വെള്ളപ്പള്ളിയുടെ പേര് പോലും പരാമര്‍ശിക്കാനും മുഖ്യമന്ത്രി തയാറായിരുന്നില്ല. യോഗത്തില്‍ ഒരിക്കല്‍ പോലും തന്റെ സമീപത്ത് ഇരുന്ന വെള്ളാപ്പള്ളിയുമായി സംസാരിക്കുവാനും മുഖ്യമന്ത്രി ശ്രമിച്ചിരുന്നില്ല.

ശ്രീനാരായണ ധര്‍മ്മത്തിന് വിപരീതമായാണ് പ്രസ്ഥാനം പോകുന്നതെന്ന് യോഗവേദിയില്‍ പിണറായി സൂചിപ്പിച്ചു. ട്രസ്റ്റിന്റെ കീഴിലുള്ള ചില കോളജ് മാനേജ്‌മെന്റുകള്‍ പണം വാങ്ങി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുകയാണ്. മുന്‍പ് പണം വാങ്ങാതിരുന്നവരും ഇപ്പോള്‍ പണം വാങ്ങിയാണ് പ്രവേശനം നടത്തുന്നത്. പണമില്ലാത്തവര്‍ക്ക് പഠിക്കാനുള്ള അവസരമാണ് ഇങ്ങനെ നിഷേധിക്കുന്നത്- പിണറായി പറഞ്ഞു.

ഇത്തരത്തില്‍ കോളജുകളില്‍ തലവരിപ്പണം വാങ്ങുന്നത് അഴിമതിയായി തന്നെ കാണണമെന്നും ഇത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു ശേഷം വെള്ളാപ്പള്ളി നടേശന്‍ പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ പിണറായി വിജയന്‍ വേദി വിടുകയും ചെയ്തിരുന്നു. വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി രഹസ്യകൂടിക്കാഴ്ച നടത്തിയ കാര്യം എസ്എന്‍ഡിപി നേതാക്കളും ശരിവെച്ചു.

പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും പിണറായി കോളേജ് പരിപാടി ഉത്ഘാടനം ചെയ്യാശനത്തിയതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ വെള്ളാപ്പള്ളിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതു കഇടിയാകുമ്പോള്‍ മുന്നണിയില്‍ത്തന്നെ പുതിയ പോരിന് തുടക്കമാകുമെന്നാണ് സൂചന.

Read More >>