ആരാധനാലയങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ അവിടെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി

കുട്ടികളെ വഴിമാറ്റി നടത്തിപ്പിക്കുന്നതിനെതിരെ കുടുംബത്തിലും നാട്ടിലും എല്ലാവരും ജാഗ്രത പാലിക്കണം. രാജ്യത്തെ ജാതിയുടെയും മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇതരത്തില്‍ രാജ്യത്തിന്റെ അകത്തുനിന്നു പോലും ഭീഷണികള്‍ ഉയരുമ്പോള്‍ സ്വാതന്ത്ര്യവും പരമാധികാരവും സ്വയംനിര്‍ണയ അവകാശവും സംരക്ഷിക്കാനുള്ള മാര്‍ഗം നിതാന്തമായ ജാഗ്രത മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ അവിടെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി

ആരാധനാലയങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ അവിടെ എത്തുന്നുണ്ടെന്നും
അവര്‍ വര്‍ഗീയതയുടെയും ഭീകരതയുടെയും താവളങ്ങളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പതായ ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളെ വഴിമാറ്റി നടത്തിപ്പിക്കുന്നതിനെതിരെ കുടുംബത്തിലും നാട്ടിലും എല്ലാവരും ജാഗ്രത പാലിക്കണം. രാജ്യത്തെ ജാതിയുടെയും മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇതരത്തില്‍ രാജ്യത്തിന്റെ അകത്തുനിന്നു പോലും ഭീഷണികള്‍ ഉയരുമ്പോള്‍ സ്വാതന്ത്ര്യവും പരമാധികാരവും സ്വയംനിര്‍ണയ അവകാശവും സംരക്ഷിക്കാനുള്ള മാര്‍ഗം നിതാന്തമായ ജാഗ്രത മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പതാക ഉയര്‍ത്തലിന് ശേഷം വിവിധ സേനാവിഭാഗങ്ങളുടെ സല്യൂട്ട് മുഖ്യമന്ത്രി സ്വീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ വനിത ഐപിഎസ് ഓഫീസര്‍ മെറിന്‍ ജോസഫാണ് സ്വാതന്ത്ര്യദിന പരേഡ് നയിച്ചത്. വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലുകള്‍ മുഖ്യമന്ത്രി സമ്മാനിച്ചു. കേരളവും കര്‍ണാടകയും, ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി പരേഡിനുള്ള പ്ലാറ്റൂണുകള്‍ കൈമാറി.

സംസ്ഥാനത്തെ വിവിധ ജില്ലാ കേന്ദ്രങ്ങളിലും വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കൊല്ലത്ത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും പത്തനംതിട്ടയില്‍ മന്ത്രി മാത്യൂ ടി. തോമസും ആലപ്പുഴയില്‍ മന്ത്രി ജി.സുധാകരനും പതാക ഉയര്‍ത്തി. കോട്ടയത്ത് മന്ത്രി കെ.രാജുവും തൃശൂരില്‍ മന്ത്രി എ.സി.മൊയ്തീനും കോഴിക്കോട്ട് മന്ത്രി ടി.പി.രാമകൃഷ്ണനും പതാക ഉയര്‍ത്തിയപ്പോള്‍ മലപ്പുറത്ത് മന്ത്രി കെ.ടി.ജലീലും കാസര്‍ഗോട്ട് മന്ത്രി ഇ. ചന്ദ്രശേഖരനും കണ്ണൂരില്‍ മന്ത്രി കെ.കെ.ഷൈലജയും ഇടുക്കിയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയും അത് നിര്‍വ്വഹിച്ചു.

രാജ്ഭവനില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഗവര്‍ണര്‍ പി.സദാശിവം പതാക ഉയര്‍ത്തി.