ഇടതു പക്ഷത്തെ വിശ്വാസികളിൽ നിന്നകറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പിണറായി വിജയൻ

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് പിണറായി വിജയന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് .

ഇടതു പക്ഷത്തെ വിശ്വാസികളിൽ നിന്നകറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പിണറായി വിജയൻ

ഇടതുപക്ഷത്തെ വിശ്വാസികളില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങള്‍ പൊളിക്കാന്‍ നടക്കുന്നവര്‍ എന്ന പ്രചാരണമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മുളയിലേ നുള്ളിക്കളയാന്‍ കൊതിച്ച ശത്രുക്കള്‍ നടത്തുന്നത്. ഇത്തരം പ്രചരണങ്ങള്‍ തള്ളിക്കളഞ്ഞതുകൊണ്ടാണ് നാനാ ജാതി മതത്തില്‍ പെട്ടവരും ജാതി-മതി പരിഗണനകള്‍ ഇല്ലാത്തവരും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വിശ്വാസമര്‍പ്പിക്കുന്നത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് പിണറായി വിജയന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് .


ഇക്കാരണങ്ങള്‍ കൊണ്ടാണ് ശബരിമലയിലെ തീര്‍ത്ഥാടന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലും ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സഹായം നല്‍കുന്ന സംരംഭങ്ങളിലും ഒരേ മനസോടെ മുഴുകാന്‍ കഴിയുന്നതെന്നും മതത്തിന്റേയോ ജാതിയുടേയോ പരിമിതികള്‍ക്കപ്പുറം മനുഷ്യനെ കാണാന്‍ കഴിയുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം