വെള്ളാപ്പള്ളിയുടെ മുഖത്തു നോക്കി പിണറായിയുടെ രൂക്ഷവിമർശനം: കോളജുകളില്‍ തലവരിപ്പണം വാങ്ങുന്നത് അഴിമതി; യോഗം പ്രവര്‍ത്തിക്കുന്നത് ശ്രീനാരായണ ധര്‍മ്മത്തിന് വിപരീതമായി

ശ്രീനാരായണ ധര്‍മ്മത്തിന് വിപരീതമായാണ് പ്രസ്ഥാനം പോകുന്നതെന്ന് വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള എസ്എന്‍ഡിപി നേതാക്കളെ സാക്ഷിയാക്കി യോഗവേദിയില്‍ പിണറായി സൂചിപ്പിച്ചു. ട്രസ്റ്റിന്റെ കീഴിലുള്ള ചില കോളജ് മാനേജ്മെന്റുകള്‍ പണം വാങ്ങി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുകയാണ്.

വെള്ളാപ്പള്ളിയുടെ മുഖത്തു നോക്കി പിണറായിയുടെ രൂക്ഷവിമർശനം: കോളജുകളില്‍ തലവരിപ്പണം വാങ്ങുന്നത് അഴിമതി; യോഗം പ്രവര്‍ത്തിക്കുന്നത് ശ്രീനാരായണ ധര്‍മ്മത്തിന് വിപരീതമായി

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേദിയിലിരുത്തി  മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാടുകൾക്കും  കോളജുകളില്‍ തലവരിപ്പണം വാങ്ങുന്നതിനുമെതിരെയുമാണ് പിണറായി ആഞ്ഞടിച്ചത്. പുനലൂര്‍ എസ്എന്‍ കോളജില്‍ നടന്ന വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനവേദിയിലായിരുന്നു പിണറായിയുടെ വിമര്‍ശനം.

ശ്രീനാരായണ ധര്‍മ്മത്തിന് വിപരീതമായാണ് പ്രസ്ഥാനം പോകുന്നതെന്ന് വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള എസ്എന്‍ഡിപി നേതാക്കളെ സാക്ഷിയാക്കി യോഗവേദിയില്‍ പിണറായി സൂചിപ്പിച്ചു. ട്രസ്റ്റിന്റെ കീഴിലുള്ള ചില കോളജ് മാനേജ്മെന്റുകള്‍ പണം വാങ്ങി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുകയാണ്. മുന്‍പ് പണം വാങ്ങാതിരുന്നവരും ഇപ്പോള്‍ പണം വാങ്ങിയാണ് പ്രവേശനം നടത്തുന്നത്. പണമില്ലാത്തവര്‍ക്ക് പഠിക്കാനുള്ള അവസരമാണ് ഇങ്ങനെ നിഷേധിക്കുന്നത്- പിണറായി പറഞ്ഞു.


ഇത്തരത്തില്‍ കോളജുകളില്‍ തലവരിപ്പണം വാങ്ങുന്നത് അഴിമതിയായി തന്നെ കാണണമെന്നും ഇത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിക്കു പിന്നാലെ പ്രസംഗിക്കാന്‍ എത്തിയ വെള്ളാപ്പള്ളി തലവരിപ്പണത്തെക്കുറിച്ച് ഒന്നും സൂചിപ്പിച്ചില്ല.

എസ്എന്‍ ട്രസ്റ്റിനെ കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായതിനു ശേഷം മൂന്ന് കോളജുകള്‍ മാത്രമാണ് ട്രസ്റ്റിന് ലഭിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനോട് തനിക്ക് ബഹുമാനം മാത്രമെ ഉള്ളുവെന്നും അദ്ദേഹത്തെ തുടര്‍ന്നും എസ്എന്‍ഡിപിയുടെ പരിപാടികളിലേക്ക് ക്ഷണിക്കുമെന്നും കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

Read More >>