തീരുമാനം തിരുത്തി സര്‍ക്കാര്‍; അപകടകാരികളായ നായ്ക്കളെ കൊല്ലില്ലെന്ന് മുഖ്യമന്ത്രി

നായ്ക്കളെ കൊല്ലാന്‍ തീരുമാനിച്ചിട്ടില്ലെന്നും, വന്ധ്യംകരിക്കാന്‍ മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.

തീരുമാനം തിരുത്തി സര്‍ക്കാര്‍; അപകടകാരികളായ നായ്ക്കളെ  കൊല്ലില്ലെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം: അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള മുന്‍ നിലപാടില്‍ നിന്നും മാറി  നായ്ക്കളെ വന്ധ്യംകരിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ രംഗത്ത് വന്ന പ്രശാന്ത് ഭൂഷണുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

നായ്ക്കളെ കൊല്ലാന്‍ തീരുമാനിച്ചിട്ടില്ലെന്നും, വന്ധ്യംകരിക്കാന്‍ മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നും പറഞ്ഞ അദ്ദേഹം തെരുവുനായ് ശല്യം പരിഹരിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്നും വ്യക്തമാക്കി. മനുഷ്യന്റേയും മൃഗങ്ങളുടേയും ജീവന് വിലകല്‍പ്പിച്ചും, സുപ്രീംകോടതി വിധികള്‍ മാനിച്ചുമുള്ള നിയമത്തിനാണ് ശ്രമമെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. നേരത്തെ, അപകടകാരികളായ നായ്ക്കളെ കൊല്ലുമെന്ന നിലപാടാണ് തദ്ദേശവകുപ്പ് മന്ത്രി കെടിജലീല്‍ സ്വീകരിച്ചിരുന്നത്.

നായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകുകയും കേന്ദ്രമന്ത്രി മനേക ഗാന്ധിയടക്കമുള്ളവര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Read More >>