മൈക്കൽ ഫെൽപ്സിന് 22-ാം സ്വർണം

200 മീറ്റർ വ്യക്തിഗത മെഡ്‍ലെയിലാണ് സ്വർണം നേടിയത്

മൈക്കൽ ഫെൽപ്സിന് 22-ാം  സ്വർണം

റിയോ: അമേരിക്കയുടെ മൈക്കൽ ഫെൽപ്സിന് 22–ാം ഒളിംപിക് സ്വർണം. 200 മീറ്റർ വ്യക്തിഗത മെഡ്‍ലെയിലാണ് സ്വർണം നേടിയത്. ഇതോടെ റിയോയിലെ ഫെൽപ്സിന്റെ സ്വർണനേട്ടം നാലായി.

നേരത്തെ 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലും 200 മീറ്റർ ബട്ടർ ഫ്ലൈയിലും പുരുഷ വിഭാഗം 4x100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലും ഫെൽപ്സ് സ്വർണം നേടിയിരുന്നു.

2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ നാലു സ്വര്‍ണവും രണ്ടു വെള്ളിയുമാണ് ഫെല്‍പ്‌സ് നേടിയത്.
22 സ്വര്‍ണവും രണ്ടു വീതം വെള്ളിയും വെങ്കലവുമാണ് അമേരിക്കന്‍ താരത്തിന്റെ മൊത്തം സമ്പാദ്യം.