ഫെല്‍പ്‌സ് സ്വര്‍ണ്ണ വേട്ട നിര്ത്തുന്നു

ഇനിയും ഒരു നാല് വര്‍ഷം കൂടി തുടരാന്‍ താല്‍പര്യമില്ലെന്നും, മനസ്സില്‍ വിചാരിച്ചത് എല്ലാം നേടാന്‍ 24 വര്‍ഷ കായിക ജീവതത്തിലൂടെ സാധിച്ചെന്നും ഫെല്‍പ്‌സ് പറഞ്ഞു.

ഫെല്‍പ്‌സ് സ്വര്‍ണ്ണ വേട്ട നിര്ത്തുന്നു

റിയോ:അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ് വിരമിക്കുന്നു. .100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍, അഞ്ചാം സ്വര്‍ണ്ണം ലക്ഷ്യമിട്ടിറങ്ങിയ മൈക്കല്‍ ഫെല്‍പ്‌സിനെ സിംഗപ്പൂര്‍ താരം ജോസഫ് സ്‌കൂളിങ്ങ് അട്ടിമറിച്ചതിന് തൊട്ട് പിന്നാലെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇനിയും ഒരു നാല് വര്‍ഷം കൂടി തുടരാന്‍ താല്‍പര്യമില്ലെന്നും, മനസ്സില്‍ വിചാരിച്ചത് എല്ലാം നേടാന്‍ 24 വര്‍ഷ കായിക ജീവതത്തിലൂടെ സാധിച്ചെന്നും ഫെല്‍പ്‌സ് പറഞ്ഞു.

31 വര്‍ഷക്കാരന്‍ ഫെല്‍പ്‌സ് 2012 ലണ്ടന്‍ ഒളിമ്പിക്‌സിന് ശേഷവും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. നാല് വര്‍ഷം മുമ്പ് താന്‍ നേരിട്ട മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇത്തവണ താന്‍ നേരിടുന്നില്ലെന്നും, കാമുകി നിക്കോള്‍ ജോണ്‍സണും  മകന്‍ ബൂമറുമായും  കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇനി സാധിക്കുമെന്നും ഫെല്‍പ്‌സ് തന്റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു.

Read More >>