പേരറിയാത്തവർ നാളെയെത്തുന്നു; റിലീസ് നാല് തീയറ്ററുകളില്‍ മാത്രം

സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാര്‍ഡ്‌ നേടി കൊടുത്ത ഡോ. ബിജുവിന്റെ പേരറിയാത്തവര്‍ എന്ന ചലചിത്രം നാളെ തീയറ്ററുകളില്‍ എത്തുന്നു

പേരറിയാത്തവർ നാളെയെത്തുന്നു; റിലീസ് നാല് തീയറ്ററുകളില്‍ മാത്രം

സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാര്‍ഡ്‌ നേടി കൊടുത്ത ഡോ. ബിജുവിന്റെ പേരറിയാത്തവര്‍ എന്ന ചലചിത്രം നാളെ തീയറ്ററുകളില്‍ എത്തുന്നു. നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട് ഒട്ടനവധി പുരസ്ക്കാരങ്ങള്‍ നേടിയ ചിത്രം  തിരുവനന്തപുരം , കൊച്ചി , തൃശൂർ , കോഴിക്കോട് എന്നിവിടങ്ങളിലെ നാല് തീയറ്ററുകളില്‍ മാത്രമാണ് പ്രദര്‍ശനത്തിന് എത്തുന്നത്.

ചിത്രം കാണാൻ ആഗ്രഹമുള്ള എല്ലാ സുഹൃത്തുക്കളും തങ്ങളുടെ അടുത്തുള്ള സ്ഥലങ്ങളിൽ ആദ്യ ദിവസത്തെ ഷോ തന്നെ കാണാൻ ശ്രമിക്കണമെന്ന് സംവിധായകന്‍ ഡോ. ബിജു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.


സിനിമയുടെ അണിയറപ്രവർത്തകർ നാളെ തിരുവനന്തപുരത്ത് നിളയിൽ 2 .30 നുള്ള പ്രദർശനം കാണാൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പേരറിയാത്ത ഒത്തിരി ആളുകള്‍, ആദിവാസികള്‍, കുടിയൊഴിപ്പിക്കപ്പെടുന്ന ആളുകള്‍, മാലിന്യത്തിനെതിരേ സമരം ചെയ്യുന്ന ആളുകള്‍, മാലിന്യ നിര്‍മാര്‍ജന തൊഴിലാളികള്‍...അവരുടെയൊക്കെ ജീവിതവും മുഖ്യധാര കാണാതെ പോകുന്ന അവരുടെ രാഷ്ട്രീയവുമാണ് 'പേരറിയാത്തവര്‍'.