പെപ്സികോയുടെ പരസ്യങ്ങളിൽ ഇനി ധോണിയില്ല

മഹേന്ദ്ര സിംഗ് ധോണിയും പെ‌സികോയും തമ്മിൽ കഴിഞ്ഞ 11 വർഷം നീണ്ടു നിന്ന പരസ്യകരാർ അവസാനിക്കുന്നു. പെപ്സികോ യുടെ പരസ്യങ്ങളിൽ ഇനി ധോണിയുണ്ടാകില്ല.ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്ളിയായിരിക്കും ഇനി ഇന്ത്യയിലെ പെപ്സികോയുടെ മുഖം.

പെപ്സികോയുടെ പരസ്യങ്ങളിൽ ഇനി ധോണിയില്ലമഹേന്ദ്ര സിംഗ് ധോണിയും പെ‌സികോയും തമ്മിൽ കഴിഞ്ഞ 11 വർഷം നീണ്ടു നിന്ന പരസ്യകരാർ അവസാനിക്കുന്നു. പെപ്സികോ യുടെ പരസ്യങ്ങളിൽ ഇനി ധോണിയുണ്ടാകില്ല. ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയായിരിക്കും ഇനി ഇന്ത്യയിലെ പെപ്സികോയുടെ മുഖം. കോഹ്ളിയെ കൂടാതെ രൺബീർ കപൂറും പരിനീതി ചോപ്രയും പെപ്സിയുടെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടും. സെവന്‍ അപ്, മൗണ്ടന്‍ ഡ്യൂ, കുര്‍ക്കുറെ, ലെയ്‌സ് തുടങ്ങിയവയുടെ പരസ്യത്തിലും ഇനി ഇവരായിരിക്കും പ്രത്യക്ഷപ്പെടുക. 2005 ലായിരുന്നു ധോണിയുമായി പെപ്‌സികോ പരസ്യ കരാറില്‍ ഏര്‍പ്പെട്ടത്. 2016 ലെ ഫോബ്‌സ് പട്ടിക പ്രകാരം, 270 ലക്ഷം ഡോളറാണ് ധോണിയ്ക്ക് പരസ്യങ്ങളില്‍ നിന്നും നാളത് വരെ ലഭിച്ചത്. എന്നാല്‍കാര്യങ്ങള്‍പഴയത്പോലെ ധോണിക്ക് ശുഭകരമാകുന്നില്ല എന്ന് വേണം കരുതാന്‍. പെപ്‌സിയ്ക്ക് പുറമെ സോണി, ഡാബര്‍ എന്നീ പ്രമുഖ ബ്രാന്‍ഡുകളും ധോണിയുമായുള്ള കരാര്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു..