വല്ലവന്റെയും പുരയിടത്തിലെ ത്രിവർണപ്പുല്ലു തിന്ന് തടിച്ചുകൊഴുത്ത പശുവിനോട് മാണിയെ ഉപമിച്ച് പി സി ജോർജിന്റെ ഫേസ് ബുക്ക് പോസ്റ്റ്, കേരള കോൺഗ്രസ് തമാശകൾ തുടരുന്നു

സ്വന്തമായിട്ടുള്ള പുരയിടത്തില്‍ ഒരു പുല്‍നാമ്പ് പോലും വളര്‍ത്താനുള്ള ശേഷി ഒട്ടുമില്ലാത്ത പശു വല്ലവന്റെയും പുരയിടത്തിലെ ത്രിവര്‍ണ്ണ പുല്ല് തിന്ന് തടിച്ചു കൊഴുക്കുകയായിരുന്നുവെന്നാണ് പിസി ജോര്‍ജ് പറയുന്നത്. ആ പുരയിടത്തില്‍ ഒരു തകര പോലും ഇനി 4 വര്‍ഷത്തേക്ക് കിളിര്‍ക്കില്ലെന്ന അശരീരി മുഴങ്ങിയതോടെ ഒപ്പം ചേര്‍ന്നു കിടന്ന് അയവിറക്കുന്ന കിടാവിനെ വാത്സല്യത്തോടെ ഒന്നു നോക്കി തീരുമാനമെടുക്കുകയായിരുന്നുവെന്നും പിസി ജോര്‍ജ് പറയുന്നു.

യുഡിഎഫമായുള്ള മുന്നണി ബന്ധം വിട്ട കെഎം മാണിയെ ണക്കറ്റ് പരിഹസിച്ച് പിസി ജോര്‍ജ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു വര്‍ത്തമാന കഥ എന്ന പേരിലാണ് പിസിജോര്‍ജ് മാണിക്കെതിരെ പരിഹാസം ചൊരിഞ്ഞിരിക്കുന്നത്.

സ്വന്തമായിട്ടുള്ള പുരയിടത്തില്‍ ഒരു പുല്‍നാമ്പ് പോലും വളര്‍ത്താനുള്ള ശേഷി ഒട്ടുമില്ലാത്ത പശു വല്ലവന്റെയും പുരയിടത്തിലെ ത്രിവര്‍ണ്ണ പുല്ല് തിന്ന് തടിച്ചു കൊഴുക്കുകയായിരുന്നുവെന്നാണ് പിസി ജോര്‍ജ് പറയുന്നത്. ആ പുരയിടത്തില്‍ ഒരു തകര പോലും ഇനി 4 വര്‍ഷത്തേക്ക് കിളിര്‍ക്കില്ലെന്ന അശരീരി മുഴങ്ങിയതോടെ ഒപ്പം ചേര്‍ന്നു കിടന്ന് അയവിറക്കുന്ന കിടാവിനെ വാത്സല്യത്തോടെ ഒന്നു നോക്കി തീരുമാനമെടുക്കുകയായിരുന്നുവെന്നും പിസി ജോര്‍ജ് പറയുന്നു.

തൊട്ടടുത്ത പറമ്പുകളായ കോട്ടയം ചേട്ടന്‍ന്റെ അഖിലേന്ത്യാ കാവി പുരയിടത്തിലെയും, കണിശക്കാരനായ വടക്കന്‍ ചേട്ടന്‍ടെ വിപ്‌ളവ പറമ്പിലെയും പുല്‍സമൃദ്ധിയിലേക്കാണ് കാളയുടെ കണ്ണുകളെന്നും സൂചിപ്പിക്കുന്നുണ്ട്.

Read More >>