പയ്യന്നൂര്‍ മോഡല്‍ പ്രസംഗവുമായി എഎന്‍ ഷംസീര്‍ എംഎല്‍എ

അക്രമം കണ്ട് സ്തംഭിച്ചുനിന്നിട്ടു കാര്യമില്ലെന്നും പ്രതിരോധിക്കുകയാണ് വേണ്ടതെന്നും ഷംസീര്‍ പറഞ്ഞു. വീടുകള്‍ക്കും കടകള്‍ക്കും നേരെ അക്രമം പാടില്ല. എന്നാല്‍ നമ്മളെ ആക്രമിക്കാന്‍ ആരു വരുന്നുവോ അവരോടു കണക്കു തീര്‍ക്കണം.

പയ്യന്നൂര്‍ മോഡല്‍ പ്രസംഗവുമായി എഎന്‍ ഷംസീര്‍ എംഎല്‍എ

സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ മോഡല്‍ ്രപസംഗവുമായി എഎന്‍ഷംസീര്‍ എംഎല്‍എ കാഞ്ഞിരപ്പള്ളിയില്‍. കിട്ടിയാല്‍ അത് തിരിച്ചുകൊടുക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഇങ്ങോട്ടടിച്ചാല്‍ അങ്ങോട്ടും അടിക്കുമെന്നും കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ഒരു യോഗത്തില്‍ പ്രസംഗിക്കവെ ഷംസീര്‍ പറഞ്ഞു. ആര്‍എസ്എസിന് ഇതല്ലാതെ മറുമരുന്നില്ലെന്നും തലശേരിയില്‍നിന്നുള്ള നിയമസഭാംഗമായ ഷംസീര്‍ പ്രസംഗമദ്ധ്യേ പറഞ്ഞു.


അക്രമം കണ്ട് സ്തംഭിച്ചുനിന്നിട്ടു കാര്യമില്ലെന്നും പ്രതിരോധിക്കുകയാണ് വേണ്ടതെന്നും ഷംസീര്‍ പറഞ്ഞു. വീടുകള്‍ക്കും കടകള്‍ക്കും നേരെ അക്രമം പാടില്ല. എന്നാല്‍ നമ്മളെ ആക്രമിക്കാന്‍ ആരു വരുന്നുവോ അവരോടു കണക്കു തീര്‍ക്കണം. അക്രമികള്‍ വന്നാല്‍ വന്നതു പോലെ തിരിച്ചുവിടില്ല എന്നു ഗ്രാമങ്ങള്‍ തീരുമാനിക്കണം- ഷംസീര്‍ പറഞ്ഞു.

വയലില്‍ പണി തന്നാല്‍ വരമ്പത്തു കൂലി കിട്ടുമെന്നും അതുകൊണ്ട് സിപിഎമ്മിനോട് കളിക്കണ്ട എന്നായിരുന്നു കോടിയേരിയുടെ പ്രസംഗം. പയ്യന്നൂരില്‍ സിപിഎം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയില്‍ സംസാരിക്കവെയായിരുന്നു കോടിയേരിയുടെ വിവാദ പ്രസംഗം. പ്രസംഗത്തിന്റെ പേരില്‍ കോടിയേരിക്കെതിരേ കേസെടുക്കേണ്്ടതില്ലെന്നാണ് ഡിജിപിക്കു നിയമോപദേശം ലഭിച്ചത്.

Read More >>