നോട്ടെണ്ണുന്ന യന്ത്രത്തിന് പണിയില്ലാതെ വന്നതുകൊണ്ടായിരിക്കും കേരളകോണ്‍ഗ്രസ് യുഡിഎഫ് വിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍

തെരഞ്ഞെടുപ്പിന് മുമ്പേ ബാര്‍കോഴ കേസ് വിവാദമായി നിന്ന സമയത്ത് ബാര്‍ ഉടമ ബിജു രമേശാണ് കെഎം മാണിക്ക് നോട്ടെണ്ണുന്ന യന്ത്രം ഉണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ അക്കാര്യം കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുകയായിരുന്നു.

നോട്ടെണ്ണുന്ന യന്ത്രത്തിന് പണിയില്ലാതെ വന്നതുകൊണ്ടായിരിക്കും കേരളകോണ്‍ഗ്രസ് യുഡിഎഫ് വിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍

നോട്ടെണ്ണുന്ന യന്ത്രത്തിന് പണിയില്ലാതെ വന്നതുകൊണ്ടായിരിക്കും കേരളകോണ്‍ഗ്രസ് യുഡിഎഫ് വിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. ഫേസ്്ബുക്ക് പോസ്റ്റിലൂടെയാണ് പന്തളം സുധാകരന്‍ കെഎംമാണിക്കെതിരെ രംഗത്ത് എത്തിയത്.

തെരഞ്ഞെടുപ്പിന് മുമ്പേ ബാര്‍കോഴ കേസ് വിവാദമായി നിന്ന സമയത്ത് ബാര്‍ ഉടമ ബിജു രമേശാണ് കെഎം മാണിക്ക് നോട്ടെണ്ണുന്ന യന്ത്രം ഉണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ അക്കാര്യം കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് യുഡിഎഫ് ബന്ധം വിട്ടതിന് പിന്നാലെ പ്രസ്തുത ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്ത് എത്തിയത് ശ്രദ്ധേയമായി.


അധികാരം നഷ്ടപ്പെട്ടതോടെ യന്ത്രം തുരുമ്പെടുത്തു തുടങ്ങിന്നൈും എന്നാല്‍ പിന്നെ പ്രതിപക്ഷത്തുള്ള യുഡിഎഫ് വിട്ട് ഇറങ്ങാന്നൈുമാണ് മാണി കരുതുന്നത്. കേരളത്തില്‍ അധികാരത്തിലുള്ള എല്‍ഡിഎഫോ കേന്ദ്രത്തില്‍ അധികാരത്തിലുള്ള എന്‍ഡിഎയോ നോക്കാമെന്നാണ് മാണിയുടെ ഇപ്പോഴത്തെ ചിന്ത. ഈ രണ്ടു മുന്നണികള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ നോട്ടെണ്ണുന്ന യന്ത്രത്തെ കൂടി മുന്നണിയുടെ ഭാഗമാക്കേണ്ടിവരുമെന്ന് ഓര്‍മിച്ചേക്കമെന്നും പന്തളം സുധാകരന്‍ പറയുന്നു.

Read More >>