ഗൂഗിൾ മാപ്പില്‍ പലസ്തീനില്ല

ഗൂഗിളിന്റെ ഓൺലൈൻ ഭൂപട സേവനമായ ഗൂഗിൾ മാപ്പില്‍ പലസ്തീനെ കാണാനില്ല

ഗൂഗിൾ മാപ്പില്‍ പലസ്തീനില്ല

ഗൂഗിളിന്റെ ഓൺലൈൻ ഭൂപട സേവനമായ ഗൂഗിൾ മാപ്പില്‍ പലസ്തീനെ കാണാനില്ല. മാപ്പില്‍ പലസ്തീൻ എന്നു തിരയുമ്പോൾ ഇസ്രയേലിനോട്  ചേർന്നു കൃത്യമായി അതിർത്തി വരയ്ക്കാത്ത മേഖലയായാണു കാണിക്കുന്നത്. ജോർദാന്റെയും ഇസ്രയേലിന്റെയും ഇടയ്ക്കുള്ള കുറച്ചു സ്ഥലം പ്രത്യേകമായി വേർതിരിച്ചു പലസ്തീൻ എന്നു പേരു നൽകാതെയാണ് കാണിച്ചിരിക്കുന്നത്.

യുഎസ് ആസ്ഥാനമായ ഗൂഗിൾ മനഃപൂർവം പലസ്തീനെ മാപ്സിൽനിന്ന് ഒഴിവാക്കിയെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. പലസ്തീനെ ഒരു സ്വതന്ത്ര രാജ്യമായി അമേരിക്കന്‍ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അതെ സമയം, 2012 ൽ ഐക്യരാഷ്ട്ര സഭ, പലസ്തീനെ രാഷ്ട്രേതര പദവി നൽകി ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ താൽപ്പര്യസംരക്ഷണത്തിന് വേണ്ടിയാണ് ഗൂഗിള്‍ പലസ്തീനെ മാപ്പില്‍ നിന്നും ഒഴിവാക്കിയത് എന്നും ആരോപണമുണ്ട്.

വിവാദം അനാവശ്യമാണെന്നും പലസ്തീന്റെ അതിർത്തി പണ്ട് മുതലേ കൊടുത്തിരുന്നില്ലെന്നുമാണ് ഗൂഗിളിന്റെ വാദം. ഇസ്രയേലുമായി തർക്കത്തിൽപ്പെട്ടു കിടക്കുന്നതിനാലാണ് ഡോട്ടഡ് ലൈൻസ് ഉപയോഗിച്ച് വേർതിരിച്ചു ഇട്ടിരിക്കുന്നതെന്നു ഗൂഗിൾ പറയുന്നു.

Read More >>