ഇന്ത്യയെ പിന്തള്ളി പാകിസ്ഥാന്‍ ഒന്നാം സ്ഥാനത്തേക്ക്

ഇതാദ്യമായാണ് പാക്കിസ്ഥാന്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്

ഇന്ത്യയെ പിന്തള്ളി പാകിസ്ഥാന്‍ ഒന്നാം സ്ഥാനത്തേക്ക്

പോര്‍ട്ട് ഓഫ് സ്പെ‌യിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടെസ്റ്റ്‌ സമനിലയില്‍ കലാശിക്കുമെന്ന് ഉറപ്പായതോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയെ പിന്തള്ളി പാക്കിസ്ഥാന്‍ ഒന്നാം റാങ്കിലേക്ക് നീങ്ങുന്നു. വെസ്റ്റിന്‍ഡീസിനെതിരായ അവസാന ടെസ്റ്റിലെ നാലാം ദിവസവും മഴയില്‍ ഒലിച്ചുപോയതോടെയാണ് പാക്കിസ്ഥാന്‍ ഒന്നാം റാങ്ക് ഉറപ്പിച്ചത്.

ഒന്നാം റാങ്ക് നിലനിര്‍ത്താന്‍ വിന്‍ഡീസിന് എതിരായ അവസാന ടെസ്റ്റില്‍ഇന്ത്യക്ക് ജയംഅനിവാര്യമായിരുന്നു. എന്നാല്‍ മഴ കാരണം ഇതുവരെ 22 ഓവര്‍ മാത്രമാണ് കളി നടന്നത്. അഞ്ചാം ദിനമായ ഇന്നും കളി നടക്കാന്‍ സാധ്യതയില്ല.


ഇതാദ്യമായാണ് പാകിസ്ഥാന്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. നിലവില്‍ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയ്ക്ക് 112ഉം പാകിസ്ഥാന് 111 ഉം പോയന്റാണുള്ളത്.

118 പോയന്റുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസ്ട്രേലിയ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 3-0ന് തോറ്റതോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇതേസമയം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സമനില നേടിയ പാകിസ്ഥാന്‍ ഓസീസിനെ പിന്തള്ളി രണ്ടാമതെത്തി.

Read More >>