ആയിരത്തോളം തെരുവ്നായ്ക്കളെ കൊന്നൊടുക്കി പാകിസ്ഥാന്‍റെ ക്രൂരത

പാകിസ്ഥാന്‍റെ ക്രൂരതയ്ക്ക് ഇതിലും നല്ല തെളിവില്ല എന്നായിരുന്നു ഈ സംഭവത്തെ കുറിച്ച് ട്വീറ്ററിലെ ഒരു പ്രതികരണം.

ആയിരത്തോളം തെരുവ്നായ്ക്കളെ കൊന്നൊടുക്കി പാകിസ്ഥാന്‍റെ ക്രൂരത

ആയിരത്തിലധികം തെരുവ് നായ്ക്കളെ വിഷം കൊടുത്തു കൊന്ന പാകിസ്ഥാന്‍റെ നടപടി ലോകത്തിന്‍റെ മുന്‍പില്‍ പരിഹാസ്യമാകുന്നു.

പാകിസ്ഥാന്റെ ദക്ഷിണ നഗരമായ കറാച്ചിയിലാണ് തെരുവുനായ്ക്കളെ കൂട്ടത്തോടെ വിഷം കൊടുത്തുകൊന്നത്. 20 മില്യനോളം ജനങ്ങളുള്ള കറാച്ചിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് ഇവയെ കൊന്നൊടുക്കിയത് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

കഴിഞ്ഞ വര്‍ഷം തെരുവു നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ആറായിരത്തിഅഞ്ഞൂറോളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 3,700 ആണ്.ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ ഈ പ്രവര്‍ത്തിയില്‍ തെറ്റ് കാണുന്നില്ല .


നഗരത്തില്‍ കുന്നുകൂട്ടിയ നായ്ക്കളുടെ ശവശരീരങ്ങള്‍ മുന്‍സിപ്പാലിറ്റി ജോലിക്കാര്‍ എത്തി നീക്കം ചെയ്തു. 700 നായക്കളെയാണ് കൊന്നത് എന്നാണ് ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്ന കണക്കുകള്‍ എങ്കിലും കറാച്ചിയിലുടനീളം നടത്തിയ നീക്കത്തില്‍ ആയിരത്തോളം നായ്ക്കളെ കൊന്നൊടുക്കിയെന്നാണ് വിവരം. കോഴിയിറച്ചിയില്‍ വിഷം വച്ചായിരുന്നു കൊലപാതകം.

നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ ഈ സംഭവത്തില്‍ പ്രതിഷേധവുമായി പാകിസ്ഥാനിലെ മൃഗസ്നേഹികള്‍ രംഗത്ത് വന്നെങ്കിലും, കൂട്ടമായി എത്തുന്ന തെരുവ് നായ്ക്കളുടെ ആക്രമണം തടയാന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് അധികൃതരും പ്രദേശവാസികളും പറയുന്നത്.

പാകിസ്ഥാന്‍റെ ക്രൂരതയ്ക്ക് ഇതിലും നല്ല തെളിവില്ല എന്നായിരുന്നു ഈ സംഭവത്തെ കുറിച്ച് ട്വീറ്ററിലെ ഒരു പ്രതികരണം.

Read More >>