പാകിസ്ഥാൻ ലിറ്റിൽ മാസ്റ്റർ ഹനീഫ് മുഹമ്മദ് അന്തരിച്ചു

പാകിസ്ഥാൻ ക്രിക്കറ്റിന്റെ പിതാവ് എന്നാണ് പിൽക്കാലത്ത് ഹനീഫ് മുഹമ്മദ് അറിയപ്പെട്ടത്.

പാകിസ്ഥാൻ ലിറ്റിൽ മാസ്റ്റർ ഹനീഫ് മുഹമ്മദ് അന്തരിച്ചു

പാകിസ്ഥാൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഹനീഫ് മുഹമ്മദ് അന്തരിച്ചു. 81 വയസ്സായിരുന്നു. 2013 മുതൽ ശ്വാസകോശാർബുദത്തിനു ലണ്ടനിൽ ചികിൽസയിലായിരുന്ന ഹനീഫ് മുഹമ്മദ് കറാച്ചിയിലെ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.

ലിറ്റിൽ മാസ്റ്റർ എന്ന സംബോധന സച്ചിൻ ടെൻഡുൽക്കറിനേക്കാൾ വളരെ പണ്ട് തന്നെ സ്വന്തം നാട്ടിൽ നേടിയിരുന്നു. 1934 -ൽ ഇന്ത്യയിലെ ഗുണഗധിൽ ജനിച്ച ഹനീഫ് ഇന്ത്യാ-പാക് വിഭജനത്തിനു ശേഷം കറാച്ചിയിലേക്ക് താമസം മാറുകയായിരുന്നു. അന്ന് മുഹമ്മദിനു 13 വയസ്സായിരുന്നു പ്രായം. 4 വർഷത്തിന് ശേഷം ജന്മനാടി

നെതിരെ ടെസ്റ്റ് മത്സരിക്കാനെത്തിയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസമാകുന്നതിന്റെ യാത്ര തുടങ്ങിയത്. പാകിസ്ഥാൻ ക്രിക്കറ്റിന്റെ പിതാവ് എന്നാണ് പിൽക്കാലത്ത് മുഹമ്മദ് അറിയപ്പെട്ടത്.


55 ടെസ്റ്റിൽ നിന്നും 12 സെൻചുറി നേടി 17 വർഷങ്ങൾക്ക് ശേഷം മുഹമ്മദ് കളിക്കളത്തിൽ നിന്നും പിൻ വാങ്ങിയിരുന്നു. 1959-ൽ അപൂർവ്വമായ ഒരു റെക്കോർഡും മുഹമ്മദ് സ്വന്തം പേരിൽ സ്ഥാപിച്ചിരുന്നു. റൺ ഔട്ട് ആകുന്നതിനു മുൻപ് 499 റൺസാണ് മുഹമ്മദ് നേടിയത്.

ഹനീഫിന്റെ മകൻ ഷോയബ് മുഹമ്മദ് പാകിസ്ഥാനിന് വേണ്ടി ടെസ്റ്റ് കളിച്ചിട്ടുണ്ട്.

Hanif_Mohammad

ലിറ്റിൽ മാസ്റ്റർസ് എന്ന് വിളിക്കപ്പെടുന്ന സുനിൽ ഗവാസ്ക്കറിന്റെയും, സച്ചിൻ ടെൻഡുൽക്കറിന്റെയും ആരാധ്യ കളിക്കാരനാണ് ഹനീഫ് മുഹമ്മദ്‌ . വർഷങ്ങൾക്ക് മുമ്പ് മുബൈ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ഹനീഫിനെ ആദരിക്കുവാൻ സച്ചിൻ ടെൻഡുൽക്കറും എത്തിയിരുന്നു.

Read More >>