പാകിസ്ഥാന്‍ കരിമ്പട്ടികയില്‍ പെടുത്തിയ അമേരിക്കന്‍ പൗരനെ ചോദ്യ ചെയ്‌തതിന് ശേഷം തിരിച്ചയച്ചു

ഈ മാസമാദ്യം പാകിസ്ഥാനില്‍ എത്തിയ അമേരിക്കയിലെ അലബാമ സ്വദേശിയായ മാത്യു ബാരറ്റ്‌ എന്ന 33 കാരനെയാണ്‌ 'ഡീപോര്‍ട്ട്‌' ചെയ്‌തിരിക്കുന്നത്.

പാകിസ്ഥാന്‍ കരിമ്പട്ടികയില്‍ പെടുത്തിയ അമേരിക്കന്‍ പൗരനെ ചോദ്യ ചെയ്‌തതിന് ശേഷം തിരിച്ചയച്ചു

ഇസ്ലാമബാദ്‌: കരിമ്പട്ടികയില്‍ പെടുത്തിയ അമേരിക്കന്‍ പൗരനെ ചോദ്യം ചെയ്‌തതിനു ശേഷം സ്വദേശത്തേക്ക്‌ തിരിച്ചയച്ചതായി പാക്‌ അഭ്യന്തര മന്ത്രി ചൗദരി നിസ്സാര്‍ അലി ഖാന്‍ അസംബ്ലിയില്‍ പ്രസ്ഥാവിച്ചു. ഈ മാസമാദ്യം പാകിസ്ഥാനില്‍ എത്തിയ  അമേരിക്കയിലെ അലബാമ സ്വദേശിയായ മാത്യു ബാരറ്റ്‌ എന്ന 33 കാരനെയാണ്‌ 'ഡീപോര്‍ട്ട്‌' ചെയ്‌തിരിക്കുന്നത്.

ഇത്‌ രണ്ടാം തവണയാണ്‌ ഇയാള്‍ പാകിസ്ഥാനിലേക്ക് കടക്കുന്നതും, തുടര്‍ന്ന്‌ നാട്ടിലേക്ക്‌ തിരിച്ചയക്കുന്നതും. 2011ല്‍ തന്ത്ര പ്രധാനമായ ഒരു മിലിറ്ററി ഏരിയയില്‍ വച്ച്‌ ഇയാളെ പോലീസ്‌ തടഞ്ഞുവെക്കുകയും, ചോദ്യം ചെയ്‌തതിനുശേഷം നാടുകടത്തുകയുമായിരുന്നു.

ഇയാള്‍ ഒരു ചാരനല്ലെന്നും, എന്നാല്‍ മറ്റുചില അസന്‍മാര്‍ഗിക പ്രവൃത്തികളില്‍ ഇയാള്‍ക്ക്‌ പങ്കുണ്ടെന്നും നിസ്സാര്‍ അലി ഖാന്‍ പറഞ്ഞു.

Read More >>