സിപിഐ(എം)ല്‍ ഗ്രൂപ്പിസവും വ്യക്തിപൂജയുമാണെന്ന് സ്വരാജ് പറഞ്ഞതായി സിപിഐ ജില്ലാ സെക്രട്ടറി

തന്റെ വിജയം പ്രതിസന്ധിയിലാണെന്നും സിപിഐയുടെ സമ്പൂര്‍ണമായ സഹകരണം ഉണ്ടെങ്കിലെ മണ്ഡലത്തില്‍ വിജയിക്കാനാകു എന്നും സ്വരാജ് പറഞ്ഞതായും രാജു പറഞ്ഞു.

സിപിഐ(എം)ല്‍ ഗ്രൂപ്പിസവും വ്യക്തിപൂജയുമാണെന്ന് സ്വരാജ് പറഞ്ഞതായി സിപിഐ ജില്ലാ സെക്രട്ടറി

എറണാകുളത്തെ സിപിഐ(എം)- സിപിഐ പോര് രൂക്ഷമാകുന്നു. സിപിഐയെ പരിഹസിച്ചെത്തിയ തൃപ്പൂണിത്തുറ എംഎല്‍എ(എം) സ്വരാജിനെതിരെ എറണാകുളം സിപിഐ ജില്ലാ സെക്രട്ടറി പി രാജുവാണ് ഒടുവില്‍ രംഗത്തെത്തിയത്. സിപിഎമ്മില്‍ ഗ്രൂപ്പിസവും വ്യക്തിപൂജയുമാണെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സ്വരാജ് സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസില്‍ വന്നുപറഞ്ഞുവെന്ന് രാജു വെളിപ്പെടുത്തി.

തന്റെ വിജയം പ്രതിസന്ധിയിലാണെന്നും സിപിഐയുടെ സമ്പൂര്‍ണമായ സഹകരണം ഉണ്ടെങ്കിലെ മണ്ഡലത്തില്‍ വിജയിക്കാനാകു എന്നും സ്വരാജ് പറഞ്ഞതായും രാജു പറഞ്ഞു. ഇക്കാലയളവില്‍ ഒരാള്‍ പോലും സിപിഐഎം വിട്ടുപോയിട്ടില്ലെന്നാണ് എം സ്വരാജും പി. രാജീവും അടക്കമുളളവര്‍ പറയുന്നത്. എന്നാല്‍ 2000ലധികം സിപിഐ(എം), ഡിവൈഎഫ്ഐ, സിഐടിയു അംഗങ്ങളായ സഖാക്കള്‍ ഇതിനകം സിപിഐയില്‍ ചേര്‍ന്നുകഴിഞ്ഞു. ഇത് കള്ളം പറയുന്നതല്ല. സിപിഎം ജില്ലാ സെക്രട്ടറി തയ്യാറാണെങ്കില്‍ ഈ പ്രദേശങ്ങളില്‍ സിപിഐ(എം) വിട്ടവരുടെ മാത്രമായി സൗഹൃദ പ്രകടനം നടത്താം. അപ്പോള്‍ നിങ്ങള്‍ക്ക് ബോധ്യമാകും, നിങ്ങളുടെ ഏഴുപേരാണോ അതോ ഞങ്ങള്‍ പറയുന്നതാണോ ശരിയെന്ന്- രാജു പറഞ്ഞു.


സിപിഐ(എം) വിട്ടുവന്ന വിമതരെ സ്വീകരിച്ച് ഉദയം പേരൂരില്‍ സിപിഐ ലയനസമ്മേളനം നടത്തിയതു മുതലാണ് എറണാകുളം ജില്ലയില്‍ സിപിഐ(എം)-സിപിഐ തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്. സമ്മേളനത്തിന് പിന്നാലെ ജീവിതത്തില്‍ ആദ്യമായി ഒരു സിപിഐക്കാരനെ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണെന്ന് വ്യക്തമാക്കി എം. സ്വരാജും രംഗത്തെത്തിയിരുന്നു. അത് സ്വന്തം ജില്ലയില്‍ നിന്നല്ലെന്നും യൂണിവേഴ്സിറ്റി കലോത്സവത്തിന് പോയപ്പോഴാണെന്നും സ്വരാജ് പറഞ്ഞു. മലപ്പുറത്ത് നിന്നും തൃശൂര്‍ വരെ ചെന്നപ്പോഴാണ് അന്ന് ഒരു സിപിഐക്കാരനെ കണ്ടുമുട്ടുന്നത്. ആ ഒരു അവസ്ഥയ്ക്ക് ഇപ്പോഴും വലിയ വ്യത്യാസമൊന്നുമുണ്ടായിട്ടില്ലെന്നും സ്വരാജ് സപറഞ്ഞിരുന്നു.

Read More >>