ജി സുധാകരന്റെ അഭിപ്രായങ്ങളോട് വിയോജിപ്പില്ല; നിലവിളക്ക് വിവാദത്തില്‍ നിലപാട് മയപ്പെടുത്തി പികെ ശശി

നിലവിളക്ക് കൊളുത്തേണ്ടെന്ന് ഏത് തമ്പുരാന്‍ വന്നു പറഞ്ഞാലും താന്‍ വിളക്ക് കൊളുത്തുകയും തന്നെ ചെയ്യുമെന്ന പരസ്യ നിലപാടുമായി മന്ത്രി ജി സുധാകരനെതിരെ രംഗത്തു വന്ന ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി നിലപാട് മാറ്റി വീണ്ടും രംഗത്ത്.

ജി സുധാകരന്റെ അഭിപ്രായങ്ങളോട് വിയോജിപ്പില്ല;  നിലവിളക്ക് വിവാദത്തില്‍ നിലപാട് മയപ്പെടുത്തി പികെ ശശി

കൊച്ചി: നിലവിളക്ക് കൊളുത്തേണ്ടെന്ന് ഏത് തമ്പുരാന്‍ വന്നു പറഞ്ഞാലും താന്‍ വിളക്ക് കൊളുത്തുകയും തന്നെ ചെയ്യുമെന്ന പരസ്യ നിലപാടുമായി മന്ത്രി ജി സുധാകരനെതിരെ രംഗത്തു വന്ന ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി നിലപാട് മാറ്റി വീണ്ടും രംഗത്ത്. നിലവിളക്ക് വിവാദവുമായി ബന്ധപ്പെട്ട മന്ത്രി ജു സുധാകരന്റെ അഭിപ്രായങ്ങളോട് വിയോജിപ്പില്ലെന്നും നിലവിളക്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും പികെ ശശി പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ മാറ്റി പറയുകയല്ലെന്നും കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണെന്നും പിക ശശി പറഞ്ഞു.


അതേസമയം സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തേണ്ടെന്ന് താന്‍ പറഞ്ഞത് സത്യമാണെന്ന് ജി സുധാകരന്‍ വിശദീകരിച്ചു. പറഞ്ഞ വാക്കുകള്‍ തനിക്ക് ഇതുവരെ തിരുത്തേണ്ടി വന്നിട്ടില്ല. ഉറച്ച നിലപാട് എടുക്കാന്‍ ചങ്കുറപ്പ് വേണം. സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തേണ്ട എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

നിലവിളക്ക് കൊളുത്തുന്നത് സര്‍ക്കാര്‍ രീതിയല്ല എന്നാണ് താന്‍ ഇതിലൂടെ ഉദ്ദേശിച്ചത്. ഇതേ ചൊല്ലി ഉണ്ടായിട്ടുളളത് അനാവശ്യ വിവാദമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുകയോ ഈശര്യപ്രാര്‍ത്ഥന ചൊല്ലുകയോ വേണ്ടെന്ന മന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു.

Read More >>