സംഘപരിവാര്‍ ഭീകരത ഹിന്ദുത്വ തീവ്രവാദമെങ്കില്‍, ഇസ്ലാമിക് സ്റ്റേറ്റ് ഇസ്ലാമിക തീവ്രവാദമല്ലെയെന്ന്‍ പി. ജയരാജന്‍

"എണ്‍പതുകളുടെ അവസാനത്തില്‍ അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാന്‍ അവിടേക്ക് ജിഹാദി ഗ്രൂപ്പുകളെ കയറ്റി അയച്ചത് സൗദിയാണെന്ന് ആര്‍ക്കാണറിയാത്തത്. " ജയരാജന്‍

സംഘപരിവാര്‍ ഭീകരത ഹിന്ദുത്വ തീവ്രവാദമെങ്കില്‍, ഇസ്ലാമിക് സ്റ്റേറ്റ്  ഇസ്ലാമിക തീവ്രവാദമല്ലെയെന്ന്‍ പി. ജയരാജന്‍

നിലവിളക്ക് ഇഷ്ടമുള്ളവര്‍ കൊളുത്തിയാല്‍ മതി. പക്ഷെ കൊളുത്തുന്നത് കടുത്ത മതവിരുദ്ധതയാണെന്നും കൊളുത്തിയാല്‍ പാപമാകുമെന്നും പറയുന്നതാണ് പ്രശ്നമെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി  പി. ജയരാജന്‍. ഇന്ത്യയില്‍നടക്കുന്ന സംഘപരിവാര്‍ ഭീകരതയെ ഹിന്ദുത്വ തീവ്രവാദം എന്ന പറയുന്നത് പോലെ ഇസ്ലാമിക് സ്റ്റേറ്റിനെ ലോകം ഇസ്ലാമിക തീവ്രവാദം എന്ന് വിളിക്കുന്നതിലെന്താണ് തെറ്റ് എന്നും തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജയരാജന്‍ ചോദിക്കുന്നു.


ഇ. പി.ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

jaagratha

ഇന്നലെ തലശ്ശേരിയില്‍ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയില്‍ നടന്ന മാനവസംഗമത്തില്‍ പങ്കെടുത്തിരുന്നു. മത സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത സംഗമത്തില്‍ മുജാഹിദ് നേതാവും പ്രമുഖ പ്രഭാഷകനുമായ മുജാഹിദ് ബാലുശ്ശേരിയുടെ ചില പരാമര്‍ശങ്ങളോടുള്ള വിയോജിപ്പുകളാണ് ഇവിടെ കൊടുക്കുന്നത്.

ഐ.എസിന് പിന്നിലെ സാമ്രാജ്യത്വ കരങ്ങളെ വിമര്‍ശിക്കുമ്പോഴും സാമ്രാജ്യത്വവും സൗദി അറേബ്യയും തമ്മിലുള്ള അവിശുദ്ധ ചങ്ങാത്തത്തെക്കുറിച്ച് മൗനം അവലംബിക്കുന്നത് ശരിയല്ല. സൗദിയെ വെള്ള പൂശാന്‍ വേണ്ടി നിരത്തുന്ന ന്യായങ്ങള്‍ പലതും ബാലിശമാണ്.
എണ്‍പതുകളുടെ അവസാനത്തില്‍ അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാന്‍ അവിടേക്ക് ജിഹാദി ഗ്രൂപ്പുകളെ കയറ്റി അയച്ചത് സൗദിയാണെന്ന് ആര്‍ക്കാണറിയാത്തത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സലഫി ഗ്രൂപ്പുകളുടെ സാന്നിധ്യവും അവയ്ക്കു പിന്നിലെ സൗദിയുടെ കരങ്ങളും ലോകം എത്രയോ ചര്‍ച്ച ചെയ്തതാണ്. മത തീവ്രവാദമെന്ന് പറയാന്‍പാടില്ലത്രെ ! പകരം മതവിരുദ്ധ തീവ്രവാദം എന്നു പറയണം പോലും.

ഇന്ത്യയില്‍നടക്കുന്ന സംഘപരിവാര്‍ ഭീകരതയെ ഹിന്ദുത്വ തീവ്രവാദം എന്ന പറയുന്നത് പോലെ ഇസ്ലാമിക് സ്റ്റേറ്റിനെ ലോകം ഇസ്ലാമിക തീവ്രവാദം എന്ന് വിളിക്കുന്നതിലെന്താണ് തെറ്റ്.
സാംസ്കാരിക മതത്തെയും സഹിഷ്ണുതയുടെ ചിഹ്നങ്ങളെയും എതിര്‍ക്കുന്നത് ശരിയല്ല. നിലവിളക്ക് ഇഷ്ടമുള്ളവര്‍ കൊളുത്തിയാല്‍ മതി. പക്ഷെ കൊളുത്തുന്നത് കടുത്ത മതവിരുദ്ധതയാണെന്നും കൊളുത്തിയാല്‍ പാപമാകുമെന്നും പറയുന്നതാണ് പ്രശ്നം. മതത്തെ ഏകമുഖമുള്ള വെള്ളം കടക്കാത്ത കംപാര്‍ട്ട്മെന്‍റാക്കുന്നതിനെ ചരിത്രപരമായിത്തന്നെ എതിര്‍ക്കേണ്ടതുണ്ട്.

സാക്കിര്‍ നായിക്ക് വിഷയത്തില്‍, അദ്ദേഹത്തെ സംഘപരിവാര്‍ വേട്ടയാടാന്‍ ശ്രമിക്കുന്നുവെങ്കിന്‍ ശക്തമായി അപലപിക്കുന്നു. പക്ഷെ അതിന്‍റെ മറവില്‍ നായിക് പ്രചരിപ്പിക്കുന്ന സങ്കുചിതമതത്തെയും അസഹിഷ്ണുതയെയും ന്യായീകരിക്കാന്‍ സാധ്യമല്ല.
മുജാഹിദ് വിഭാഗത്തിലെ സി.പി സലീമിന്‍റെ മറ്റൊരു വേദിയിലെ പ്രസംഗവും ശ്രവിച്ചിരുന്നു. മത തീവ്രവാദത്തെയും അസഹിഷ്ണുതയെയും കലവറയില്ലാതെ അദ്ദേഹം അപലപിച്ചിരുന്നു. തീവ്ര സലഫി ഗ്രൂപ്പുകളെ ശക്തമായി എതിര്‍ത്ത അദ്ദേഹത്തെപ്പോലുള്ളവരുടെ നിലപാടുകള്‍ ശ്ലാഘനീയമാണ്.
ചുരുക്കത്തില്‍ മതഭീകരതയ്ക്കെതിരെ നാനാവിശ്വാസികളുടെ യോജിപ്പാണാവശ്യം. അതിന് പകരം വിയോജിപ്പ് മനഃപൂര്‍വ്വം സൃഷ്ടിക്കുന്നവരെ കരുതിയിരിക്കണം.

പി.ജയരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

Story by