ആര്‍എസ്എസ് നടത്തിയ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ ശ്രീകൃഷ്ണന് കൊക്കകോള നല്‍കിയത് ശരിയാണോ; സിപിഐ(എം) ഘോഷയാത്രയിലെ തിടമ്പ് നൃത്ത വിവാദത്തിന് മറുപടിയുമായി പി ജയരാജന്‍

ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് തിടമ്പ് നൃത്തം വിവാദമായതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് നടത്തിയ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ ശ്രീകൃഷ്ണന് കൊക്കകോള നല്‍കിയത് ശരിയാണോ; സിപിഐ(എം) ഘോഷയാത്രയിലെ തിടമ്പ് നൃത്ത വിവാദത്തിന് മറുപടിയുമായി പി ജയരാജന്‍

ബക്കളത്ത് സിപിഐ(എം) നടത്തിയ സാംസ്‌കാരിക ഘോഷയാത്രയില്‍ അവതരിപ്പിച്ച തിടമ്പ് നൃത്തത്തെക്കുറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിന് മറുപടിയുമായി സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ആര്‍എസ്എസ് നടത്തിയ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശ്രീകൃഷ്ണന് കൊക്കകോളയും ഐസ്‌ക്രീമും കൊടുത്തത് ശരിയാണോ എന്ന് ആര്‍എസ്എസുകാര്‍ പറയണമെന്ന് പി ജയരാജന്‍ പറഞ്ഞു.

കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു ജില്ലാ പഠനക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളുടെ ഉത്പന്നങ്ങള്‍ ശ്രീകൃഷ്ണന് കൊടുത്ത ആര്‍എസ്എസ് നടപടി ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു. കോള നല്‍കിയതിലൂടെ ആര്‍എസ്എസാണ് വിശ്വാസികളെ പരിഹസിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് തിടമ്പ് നൃത്തം വിവാദമായതെന്നും അദ്ദേഹം പറഞ്ഞു.

Read More >>