'ഒഴിവു ദിവസത്തെ കളി' ഓണ്‍ലൈന്‍ റിലീസിന്

സിനിമ കാണാൻ റീല്‍മോങ്കില്‍ എച്ച്ഡി 180 രൂപയും ഫുള്‍ എച്ച്ഡി 300 രൂപയുമാണ് സ്‌ക്രീനിങ് ചാര്‍ജ് ഈടാക്കുക. പ്രീ ബുക്കിങ്ങില്‍ 30 ശതമാനം കിഴിവുണ്ട്. ആഗസ്റ്റ് 10 വരെ പ്രീ ബുക്കിങ് ഉണ്ടായിരിക്കും.

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ഒഴിവു ദിവസത്തെ കളി' ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു. ഈ മാസം പത്താം തീയതിയാണ് ഓണ്‍ലൈന്‍ റിലീസ്. https://reelmonk.com/ എന്ന വെബ്‌സൈറ്റ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പത്താം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ സിനിമ ഓണ്‍ലൈനായി കാണാന്‍ കഴിയും.

സിനിമ കാണാൻ റീല്‍മോങ്കില്‍ എച്ച്ഡി 180 രൂപയും ഫുള്‍ എച്ച്ഡി 300 രൂപയുമാണ് സ്‌ക്രീനിങ് ചാര്‍ജ് ഈടാക്കുക.  പ്രീബുക്കിങ്ങില്‍ 30 ശതമാനം കിഴിവുണ്ട്. ആഗസ്റ്റ് 10 വരെ പ്രീ ബുക്കിങ് ഉണ്ടായിരിക്കും.


film

സിനിമയെക്കുറിച്ച് കേട്ടറിഞ്ഞ പ്രവാസികളുള്‍പ്പെടെയുള്ള പ്രേക്ഷകര്‍ സിനിമ കാണാനുള്ള അവസരം ഉണ്ടാക്കണമെന്ന് ആവശ്യമുന്നയിക്കുകയും ഓവര്‍സീസ് റിലീസിനുള്ള സാഹചര്യം ഇല്ലാതിരിക്കുകയും ചെയ്തതിനാലാണ് റീല്‍മങ്കിലൂടെ ഒഴിവുദിവസത്തെ കളി പ്രേക്ഷകരിലെത്തിക്കാനുള്ള ആലോചനകള്‍ ഉണ്ടായതെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു. എല്ലാ സിനിമാ സ്‌നേഹികളുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായും സംവിധായകന്‍ പറഞ്ഞു.

കഴിഞ്ഞ വർഷം കേരളത്തില്‍ ഇറക്കുന്ന വളരെ കുറച്ചു സിനിമകള്‍ മാത്രമാണ് ഓവര്‍സീസ് അനുമതി കിട്ടി കടൽ കടന്നു പോയത്. തന്മൂലം തന്നെ പ്രവാസി മലയാളികള്‍ കൂടുതലും ടൊറന്റ് പോലെയുള്ള സൈറ്റുകളെയാണ്  സിനിമകള്‍ കാണാന്‍ ആശ്രയിക്കുന്നത്.  ഇത് ഒരു തരത്തില്‍ ഓണ്‍ലൈന്‍ പൈറസിക്ക് കാരണമാകുന്നുണ്ട്. ഇതൊഴിവാക്കാനും ലോകമെമ്പാടുമുള്ള വീടുകളില്‍ ഒഴിവുദിവസത്തെ കളി എത്തിക്കാനുമാണ് ശ്രമിക്കുന്നതെന്ന് റീല്‍മോങ്ക് സിഇഒ വിവേക് പോള്‍ പറഞ്ഞു.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസം നഗരത്തിലെ 5 ചെറുപ്പകാരായ സുഹൃത്തുക്കള്‍ തിരക്കുകളില്‍ നിന്നും മാറി ഉല്ലസത്തിനായി വനത്തിലേക്ക് യാത്രയാകുന്നു. തങ്ങളുടെ സൗഹൃദ നിമിഷങ്ങളെ ആഘോഷമാക്കിമാറ്റിയ സുഹൃത്തുക്കള്‍ മദ്യലഹരിയിലാകുകയും പല പ്രശ്‌നങ്ങള്‍ അവരില്‍ ഉടലെടുക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങള്‍ ആണ് ഈ സിനിമയുടെ ഇതിവൃത്തം. ഉണ്ണി ആറിന്റെ ഇതേ പേരിലുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഒഴിവുദിവസത്തെ കളി. 2015 ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഒഴിവുദിവസത്തെ കളിക്കായിരുന്നു.