അക്രമകാരികളായ നായ്ക്കളെ കൊല്ലും; ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും

ആക്രമണകാരികളായ നായ്ക്കളെ കുത്തിവച്ചു കൊല്ലാനുള്ള കേരള സര്‍ക്കാര്‍ ഉത്തരവ് ഇന്നു പുറത്തിറങ്ങാന്‍ സാധ്യത.

അക്രമകാരികളായ നായ്ക്കളെ കൊല്ലും; ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും

തിരുവനന്തപുരം:ആക്രമണകാരികളായ നായ്ക്കളെ കുത്തിവച്ചു കൊല്ലാനുള്ള കേരള സര്‍ക്കാര്‍ ഉത്തരവ് ഇന്നു പുറത്തിറങ്ങാന്‍ സാധ്യത. നായ്ക്കളെ കൊല്ലരുതെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് തീരുമാനത്തിന് നേരെ വിപരീതമാണ് സര്‍ക്കാര്‍ തീരുമാനം.

ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതിനു തടസമില്ലെന്നു മന്ത്രിസഭാ യോഗം നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ന് ഉത്തരവിറങ്ങുന്നത്. പുല്ലുവിളയില്‍ നായ്ക്കള്‍ കടിച്ചുകൊന്ന സിലുവമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും ഗുരുതരമായി കടിയേറ്റ ഡെയ്സിക്ക് 50000 രൂപ ധനസഹായവും മന്ത്രിസഭാ പ്രഖ്യാപിച്ചു.

Read More >>