റിയോയില്‍ നിന്നും തിരിച്ചെത്തിയ മലയാളി അത്‌ലറ്റ് ഒ പി ജെയ്ഷക്ക് എച്ച് 1 എന്‍ 1

റിയോയില്‍ ജെയ്ഷയുടെ കൂടെ താമസിച്ചിരുന്ന സുധാ സിംഗിന് നേരത്തെ എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചിരുന്നു. ബ്രസീലില്‍ നിന്ന് ശരീരവേദനയുമായി എത്തിയ സുധാ സിംഗിന് സിക വൈറസ് ബാധയുണ്ടെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ പിന്നീട് എച്ച് 1 എന്‍ 1 ആണെന്ന് തെളിയുകയായിരുന്നു.

റിയോയില്‍ നിന്നും തിരിച്ചെത്തിയ മലയാളി അത്‌ലറ്റ് ഒ പി ജെയ്ഷക്ക്  എച്ച് 1 എന്‍ 1

റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത് വിവാദവുമായി തിരിച്ചെത്തിയ മലയാളി അത്‌ലറ്റ് ഒ പി ജെയ്ഷക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണിപ്പോള്‍ ജെയ്ഷ. രക്ത സാംപിള്‍ പരിശോധനയിലാണ് എച്ച് 1 എന്‍ 1 വൈറസ് കണ്ടെത്തിയത്.

റിയോയില്‍ ജെയ്ഷയുടെ കൂടെ താമസിച്ചിരുന്ന സുധാ സിംഗിന് നേരത്തെ എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചിരുന്നു.
ബ്രസീലില്‍ നിന്ന് ശരീരവേദനയുമായി എത്തിയ സുധാ സിംഗിന് സിക വൈറസ് ബാധയുണ്ടെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ പിന്നീട് എച്ച് 1 എന്‍ 1 ആണെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് സുധയോടൊപ്പം താമസിച്ചിരുന്ന ജെയ്ഷ, കവിതാ റൗത്ത് എന്നിവരിലും രോഗ പരിശോധന നടത്തിയപ്പോഴാണ് ജെയ്ഷയില്‍ എച്ച് 1 എന്‍ 1 കണ്ടെത്തിയത്.

ടീം അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ജെയ്ഷ റിയോയില്‍ നിന്ന് തിരിച്ചെത്തിയത്. റിയോയില്‍ മാരത്തോണ്‍ മത്സരം പൂര്‍ത്തിയാക്കിയ ഉടനെ തളര്‍ന്ന് വീണ ജെയ്ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മത്സരത്തിനിടെ കുടിക്കാന്‍ വെള്ളം എത്തിക്കാന്‍ ടീം അധികൃതര്‍ തയ്യാറായില്ലെന്നാണ് ജെയ്ഷ ആദ്യം വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ആരോപണം ജെയ്ഷ പിന്‍വലിച്ചിരുന്നു.