ഇനി ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാം; ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുമായി കണ്‍സ്യൂമര്‍ഫെഡ്

രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നേരിട്ട് മദ്യം എത്തിക്കുന്ന സംവിധാനം ഇപ്പോഴുണ്ടാകില്ല. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ബില്ലുമായി എത്തിയാല്‍ ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാം.

ഇനി ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാം; ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുമായി കണ്‍സ്യൂമര്‍ഫെഡ്

തിരുവനന്തപുരം: ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കി ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്‌ക്കൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്. ഓണത്തിന് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനാണ് കണ്‍സ്യൂമര്‍ഫെഡ് ഒരുങ്ങുന്നത്.

ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് നേരിട്ട് വന്ന് മദ്യം വാങ്ങാമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് അറിയിച്ചു. ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാനാണ് പുതിയ പദ്ധതി.

അതേസമയം, രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നേരിട്ട് മദ്യം എത്തിക്കുന്ന സംവിധാനം ഇപ്പോഴുണ്ടാകില്ല. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ബില്ലുമായി എത്തിയാല്‍ ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാം.


വില കൂടിയ മദ്യമാകും ഓണ്‍ലൈന്‍ വഴി ലഭിക്കുക. ഇതിന് പ്രത്യേക ചാര്‍ജും ഈടാക്കും.

കൂടുതല്‍ ഇനം മദ്യങ്ങള്‍ ഔട്ട്ലെറ്റുകളില്‍ വില്‍പനയ്ക്കെത്തിക്കാനും ഔട്ട്ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പന കൂട്ടാനും കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചു.

പുതിയ തീരുമാനം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. അടുത്ത ദിവസങ്ങളില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായെന്ന മന്ത്രി എസി മൊയ്തീന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് പുതിയ തീരുമാനവുമായി കണ്‍സ്യൂമര്‍ഫെഡ് രംഗത്തെത്തിയിരിക്കുന്നത്.

Read More >>