മലയാളിക്ക് സമ്പുഷ്ടമായ ഓണസദ്യ; പ്രമുഖ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നു

അന്യഭാഷ ചിത്രങ്ങള്‍ ഉള്‍പ്പടെ ഒമ്പത് ചിത്രങ്ങളാണ് ഇത്തവണ ഓണത്തിന് കേരളത്തിലെ തിയേറ്ററുകളില്‍ എത്തുക.

മലയാളിക്ക് സമ്പുഷ്ടമായ ഓണസദ്യ; പ്രമുഖ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നു

ഓണ ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുന്നു. അന്യഭാഷ ചിത്രങ്ങള്‍ ഉള്‍പ്പടെ ഒമ്പത് ചിത്രങ്ങളാണ് ഇത്തവണ ഓണത്തിന് കേരളത്തിലെ തിയേറ്ററുകളില്‍ എത്തുക. മോഹന്‍ലാലിന്റെ ആരാധകര്‍ കാത്തിരിക്കുന്ന തെലുങ്ക് ചിത്രം ജനത ഗാരേജ്, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്നീ ചിത്രങ്ങള്‍ ഓണത്തിനാണ് തിയേറ്ററുകളില്‍ എത്തുന്നത്.

 എന്നാല്‍ മലയാളത്തിന് പുറമെ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില അന്യഭാഷ ചിത്രങ്ങളുണ്ട്.വിക്രമിന്റെ ഇരുമുഖന്‍, ധനുഷിന്റെ 'തൊഡരി' തുടങ്ങിയ ചിത്രങ്ങളും ഓണ സീസണിലാണ് റിലീസിന് എത്തുന്നത്.


ജനത ഗാരേജ്

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം. മോഹന്‍ലാലും എന്‍ടിആറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വമ്ബന്‍ പ്രതീക്ഷയോടെയാണ് മൊഴി മാറ്റം ചെയ്ത് കേരളത്തില്‍ എത്തുന്നത്. സെപ്തംബര്‍ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ്.

janatha garageഒപ്പം

'ഗീതാഞ്ജലി' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഒപ്പം. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു മുഴുനീള അന്ധന്‍ വേഷമാണ് അവതരിപ്പിക്കുന്നത്. സമുദ്രക്കനി, അനുശ്രീ, വിമല രാമന്‍, നെടുമുടി വേണു, അര്‍ജുന്‍ നന്ദകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഓണത്തിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

oppamവെല്‍കം ടു സെന്‍ട്രല്‍ ജയില്‍

ദിലീപ് ചിത്രമായ ' വെല്‍കം ടു സെന്‍ട്രല്‍ ജയിലും' റിലീസിന് ഒരുങ്ങുകയാണ്. സല്ലാപം, കുടമാറ്റം, വര്‍ണകാഴ്ചകള്‍, കുബേരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും സംവിധായകന്‍ സുന്ദര്‍ദാസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തിയേറുകളില്‍ എത്തുന്നത്.

welcome to central jailഊഴം

മെമ്മറീസ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഊഴം. ഒരു പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രം. ദിവ്യ പിള്ള, രസ്ന പവിത്രന്‍, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സെപ്റ്റംബര്‍ 8ന് ആണ് റിലീസ് പ്രതീക്ഷികുന്നത്.

oozhamഒരു മുത്തശ്ശി ഗദ

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു മുത്തശ്ശി ഗദ. വിനീത് ശ്രീനിവാസന്‍, രാജീവ് പിള്ള, ലെന, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

oru muthassi gadhaകൊച്ചൗവ്വ പൗലോ അയ്യപ്പകൊയ്ലോ

കുഞ്ചാക്കോ ബോബന്‍ ചിത്രമായ കൊച്ചൗവ്വ പൗലോയും അയ്യപ്പ കൊയ്ലോയും ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. സുധീഷിന്റെ മകന്‍ രുദ്രാക്ഷ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം 'ഉദയ'യുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.

13900288_637367663080247_8360905060192043407_nഇരു മുഖന്‍

വിക്രം ഇരട്ട വേഷത്തിലെത്തുന്ന ഇരു മുഖനും സെപ്തംബര്‍ രണ്ടിന് തിയേറ്ററുകളില്‍ എത്തും. നയന്‍താരയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ ആരാധകര്‍ ആവേശത്തിലാണ്.

irumuganഒരേ മുഖം

ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരേ മുഖം ഓണത്തിനാണ് തിയേറ്ററുകളില്‍ എത്തുക. സജിത് ജഗന്നാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അജു വര്‍ഗീസ്,കാവ്യാ സുരേഷ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരപ്പിക്കുന്നു.

ore mukhamതൊഡാരി

ധനുഷും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തൊഡാരിയും റിലീസിന് ഒരുങ്ങുകയാണ്. സെപ്തംബര്‍ ആദ്യം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

thodari