ജോലി സമയം കഴിഞ്ഞ് പൂക്കളമിടുന്നതിനും മുന്‍കൂര്‍ അനുവാദം വാങ്ങണമെന്ന് 19 വര്‍ഷം മുമ്പുള്ള സര്‍ക്കുലര്‍; സര്‍ക്കുലറിന്റെ പകര്‍പ്പ് നാരദാന്യൂസിന്‌

ജോലിസമയത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് അതാത് വകുപ്പ് മേധാവികളുടെ അനുവാദം മുന്‍കൂറായി വാങ്ങണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഓഫീസുകളിലെ ജോലിസമയം കഴിഞ്ഞുള്ള ആഘോഷങ്ങള്‍ക്കും അനുമതി വേണമെന്ന് ഇതില്‍ വ്യക്തമാക്കുന്നുണ്ട്.

ജോലി സമയം കഴിഞ്ഞ് പൂക്കളമിടുന്നതിനും മുന്‍കൂര്‍ അനുവാദം വാങ്ങണമെന്ന് 19 വര്‍ഷം മുമ്പുള്ള സര്‍ക്കുലര്‍; സര്‍ക്കുലറിന്റെ പകര്‍പ്പ് നാരദാന്യൂസിന്‌

കൊച്ചി: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് പൂക്കളമിടരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഓണമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ സംഘടിപ്പിക്കുന്നതിന് നായനാര്‍ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ്. ഇത് സംബന്ധിച്ച് 1997 ഒക്ടോബര്‍ 18ന് പൊതുഭരണവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ നാരദാന്യൂസിന്‌  ലഭിച്ചു.

ജോലിസമയത്തെ ഓണാഘോഷം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്നുവെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ആര്‍ ബി പഥക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ജോലിസമയത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് അതാത് വകുപ്പ് മേധാവികളുടെ അനുവാദം മുന്‍കൂറായി വാങ്ങണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഓഫീസുകളിലെ ജോലിസമയം കഴിഞ്ഞുള്ള ആഘോഷങ്ങള്‍ക്കും അനുമതി വേണമെന്ന് ഇതില്‍ വ്യക്തമാക്കുന്നുണ്ട്.


Cir_87274_97-1

Cir_87274_97-2

സെക്രട്ടറിയേറ്റില്‍ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികള്‍ പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിരീക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം.ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ അനുമതി വാങ്ങിയ ഉദ്യോഗസ്ഥന്‍ ഇത് പൊതുജനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ജോലിസമയത്തിന് ശേഷമാണ് പരിപാടികള്‍ നടക്കുന്നതെന്നും ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്‍ ഉറപ്പാക്കണം.

ഉത്തരവ് ലംഘിക്കുന്നത് ഗൗരവമായി കാണുമെന്ന് വകുപ്പ് മേധാവികള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നുണ്ട്. എന്നാല്‍ സര്‍ക്കുലര്‍ പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടായിട്ടും ഇതിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിരുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിസമയത്ത് പൂക്കളമിടരുതെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

Read More >>