കളിക്ക് മുന്‍പ് അടി തുടങ്ങി; ബൊപ്പണ്ണയ്ക്ക് ഒപ്പം താമസിക്കില്ലെന്ന് പേസ്

ഒളിംപിക് വില്ലേജില്‍ ഡബിള്‍സ് പങ്കാളി രോഹണ്‍ ബൈപ്പണയ്‌ക്ക് ഒപ്പം താമസിക്കാന്‍ ലിയാണ്ടര്‍ പേസ് വിസമ്മതിച്ചു

കളിക്ക് മുന്‍പ് അടി തുടങ്ങി; ബൊപ്പണ്ണയ്ക്ക് ഒപ്പം താമസിക്കില്ലെന്ന് പേസ്റിയോഡി ജനീറോ: അന്താരാഷ്ട്ര കായിക ലോകത്തെ ഒരു കുടകീഴില്‍ കൊണ്ട് വരുന്ന ഒളിമ്പിക്സ് ബ്രസീലിന്റെ തലസ്ഥാനമായ റിയോയില്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, ഇന്ത്യന്‍ ടെന്നീസ് ടീമില്‍ പൊട്ടിത്തെറി.

ഒളിംപിക് വില്ലേജില്‍ ഡബിള്‍സ് പങ്കാളി രോഹണ്‍ ബൈപ്പണയ്‌ക്ക് ഒപ്പം താമസിക്കാന്‍ ലിയാണ്ടര്‍ പേസ് വിസമ്മതിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂച്ചിപിക്കുന്നത്.

പേസ് ഇതുവരെ ഒളിമ്പിക്സ് വില്ലേജില്ലെത്തിയിട്ടില്ല. പേസ് എന്ന് റിയോയില്‍ എത്തുമെന്നതിനെക്കുറിച്ച് തങ്ങള്‍ക്കും യാതൊരു വിവരവുമില്ലെന്ന് ഇന്ത്യന്‍ സംഘത്തിന്റെ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായ സീഷാന്‍ അലി പറഞ്ഞു. ഇന്ന് വൈകിട്ടോടെ പേസ് റിയോയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പേസ് എന്ന് എത്തുമെന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു ബൊപ്പണ്ണയുടെ മറുപടി.

ദക്ഷിണ കൊറിയയുമായുള്ള ഡേവിസ് കപ്പ് മത്സരത്തിന് ശേഷം ഓഗസ്റ്റ് ഒന്നിന് തന്നെ ഇരുവരോടും റിയോയില്‍ എത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പേസിന് ബ്രസീലിലേക്ക് പോകാനുള്ള യാത്രാനുമതി വൈകിയത് കാര്യങ്ങള്‍ കുഴപ്പത്തിലാക്കി. പേസിന്റെ അഭാവത്തില്‍ നെനാന്ദ് സിമോണിക്, മാക്സ് മിര്‍ണി എന്നിവര്‍ക്കൊപ്പമാണ് ബൊപ്പണ്ണ റിയോയില്‍ ഇപ്പോള്‍ പരിശീലനം നടത്തുന്നത്.