ഗർഭപാത്രം തൽക്കാലത്തേയ്ക്ക് സ്ലിപ്പാകില്ല; കായികരംഗത്ത് തലയുയർത്തി നിൽക്കാൻ സാക്ഷിയെയും സിന്ധുവിനെയും പോലുളളവർ വേണമെന്ന് ഡോ. രജിത് കുമാർ

സ്ത്രീകള്‍ വീട്ടിലൊതുങ്ങി ജീവിക്കേണ്ടവരാണെന്നും പുരുഷന്‍മാരുടെ കുട്ടികളെ ഗര്‍ഭംധരിക്കുകയും പ്രസവിക്കുകയും ചെയ്ത് അടങ്ങിയൊതുങ്ങി ജീവിക്കേണ്ടവരാണെന്നുമുള്ള പ്രസ്താവനയാണ് ഡോ. രജത് കുമാര്‍ അന്ന് നടത്തിയത്. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നടന്ന പ്രസ്തുത പ്രസംഗം അന്ന് വന്‍ വിവാദമാണ് ഉണ്ടാക്കിയത്. എന്നാല്‍ റിയോ ഒളിമ്പിക്‌സില്‍ പെണ്‍പെരുമ കൊണ്ട് ഇന്ത്യ ആശ്വസ മെഡലുകള്‍ നേടിയതിന് പിന്നാലെ ഇക്കാര്യങ്ങള്‍ മറന്ന് രജിത് കുമാറും സ്ത്രീതാരങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഗർഭപാത്രം തൽക്കാലത്തേയ്ക്ക് സ്ലിപ്പാകില്ല; കായികരംഗത്ത് തലയുയർത്തി നിൽക്കാൻ സാക്ഷിയെയും സിന്ധുവിനെയും പോലുളളവർ വേണമെന്ന് ഡോ. രജിത് കുമാർ

റിയോയിലെ ഒളിമ്പിക്സ് വേദിയിൽ  നൂറ്റി ഇരുപതുകോടി കോടി ജനങ്ങളുടെ മാനം കാത്തത്  രണ്ട് വനിതകള്‍. സാക്ഷിയും സിന്ധുവും ഇന്ത്യയ്ക്ക് മെഡലുകള്‍ നേടിത്തരുകയും വിസ്മയകരമായ പ്രകടനത്തിലൂടെ ദീപ കര്‍മ്മാക്കര്‍ ലോകത്തിന്റെ  ആരാധനയേറ്റു വാങ്ങുകയും ചെയ്തതോടെ കടുത്ത സ്ത്രീവിരുദ്ധനെന്നു മുദ്രകുത്തപ്പെട്ട ഡോ. രജിത് കുമാറിനും മാനസാന്തരമുണ്ടാകുന്നു.

ഡോ. രജത് കുമാറിനെ ഓർമ്മയില്ലേ. ആൺകുട്ടികൾ പടികൾ ചാടിയിറങ്ങുന്നതുപോലെ പെൺകുട്ടികൾ പടികൾ ചാടിയിറങ്ങുമ്പോൾ സ്ലിപ്പു ചെയ്ത് ബാക്ക്ബോൺ ഇടിച്ചു വീണാൻ ഗർഭപാത്രം സ്ലിപ്പുചെയ്തുപോകും എന്ന വിവാദ പ്രസംഗത്തിലൂടെ കുപ്രസിദ്ധനായ ഡോ. രജിത് കുമാർ. സിന്ധുവിനും സാക്ഷിയ്ക്കും ആശംസകളുമായി അദ്ദേഹവും രംഗത്തെത്തുകയാണ്.


അദ്ദേഹം നാരദാ ന്യൂസിനോട് ഇങ്ങനെ പ്രതികരിച്ചു:
''പെണ്‍കുട്ടികള്‍ മുന്നോട്ടു വരണം. സാക്ഷിയെപ്പോലെയും സിന്ധുവിനെപ്പോലെയും സൈന നെഹ്‌വാളിനെപ്പോലെയും പെണ്‍കുട്ടികള്‍ മുേന്നാട്ടു വരികതന്നെ വേണം. അവര്‍ മുന്നോട്ടുവന്നാല്‍ മാത്രമേ ഒളിമ്പിക്‌സ് പോലുള്ള കായിക മാമാങ്കങ്ങളില്‍ നമുക്ക് അഭിമാനിക്കാന്‍ കഴിയൂ. ഇന്ത്യന്‍ സംസ്‌കാരത്തില്‍ സ്ത്രീയെ പിന്തള്ളാന്‍ പറഞ്ഞത് ഞാന്‍ കേട്ടിട്ടില്ല. സ്ത്രീ ഭാര്യയാണെങ്കിലും സഹോദരിയാണെങ്കിലും അവള്‍ ഗര്‍ഭിണിയാണെങ്കിലും അമ്മയ്ക്ക് പ്രാധാന്യം കൊടുത്ത് അമ്മയെ മുന്നില്‍ നിര്‍ത്തുന്ന സംസ്‌കാരമാണ് നമ്മുടേത്. അധഃപതിച്ച ചില പ്രവര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുന്നതാണ് ഇത്തരത്തിലുള്ള വിവാദമുണ്ടാകാനുള്ള കാരണം''

വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച മൂല്യബോധനയാത്രയ്ക്കിടെ 2013 ഫെബ്രുവരി 9ന് തിരുവനന്തപുരം വിമൻസ് കോളജിൽ നടത്തിയ പ്രസംഗമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലകനായിരുന്ന ഡോ. രജിത് കുമാറിനെ കുപ്രസിദ്ധനാക്കിയത്. സ്ത്രീകള്‍ വീട്ടിലൊതുങ്ങി ജീവിക്കേണ്ടവരാണെന്നും പുരുഷന്‍മാരുടെ കുട്ടികളെ ഗര്‍ഭംധരിക്കുകയും പ്രസവിക്കുകയും ചെയ്ത് അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നുമൊക്കെ അദ്ദേഹം പ്രസംഗിച്ചിരുന്നു.

എന്നാല്‍ റിയോ ഒളിമ്പിക്‌സില്‍ പെണ്‍പെരുമ കൊണ്ട് ഇന്ത്യ ആശ്വസ മെഡലുകള്‍ നേടിയതിന് പിന്നാലെ സ്ത്രീതാരങ്ങളെ അഭിനന്ദിക്കാൻ അദ്ദേഹവും മുന്നിലുണ്ട്.    രജിത് കുമാറും രംഗത്തെത്തിയിരിക്കുകയാണ്.

സ്ത്രീവിരുദ്ധതയ്ക്കെതിരെ ഒറ്റയ്ക്കു നിന്നു കൂവിയ ആര്യ പറയുന്നു... ഈ രാജ്യത്തുനിന്നും പെൺകുട്ടികൾ മെഡൽ നേടിയത് ഏറെ അഭിമാനകരം


പഴയ വിവാദത്തെക്കുറിച്ചും അദ്ദേഹം നിലപാടു വ്യക്തമാക്കി.  അന്ന്  പ്രസംഗമദ്ധ്യേ പ്രാസമൊപ്പിച്ചു പറഞ്ഞ കാര്യങ്ങൾ  ഇത്രത്തോളം വിവാദമാകേണ്ട കാര്യമില്ലായിരുന്നു. ആണ്‍കുട്ടികള്‍ കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍ കേസുകളില്‍ പ്രതികളാകുന്നതുപോലെ പെണ്‍കുട്ടികള്‍ വരാന്‍ പാടില്ലെന്നു മാത്രമാണ് പറയാനുദ്ദേശിച്ചത്.   താന്‍ മനസാ വാചാ ആറിയാത്ത കാര്യങ്ങളെപ്പറ്റി പറഞ്ഞ് തന്നെ പീഡിപ്പിക്കുകയാണെന്നും തന്നെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കുകയാണെന്നും ഡോ. രജിത് കുമാർ നാരദാ ന്യൂസിനോടു  പറഞ്ഞു. എന്നാല്‍ താൻ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വേണ്ടി സംസാരിക്കുന്ന വ്യക്തിയാണന്ന് അവർക്കൊക്കെ അറിയാമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

മുമ്പ് പ്രസംഗമദ്ധ്യേ സൂചിപ്പിച്ച കാര്യങ്ങള്‍ സമുഹം വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ അന്നത്തെ പ്രസംഗം മലയാളികളില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടാക്കിയത്.

ഡോ. രജിത് കുമാറിന്റെ വിവാദ പരാമർശങ്ങൾ താഴെ പറയുന്നവയായിരുന്നു.
''ആണ്‍കുട്ടി പടികള്‍ ചാടിയിറങ്ങുന്നതുപോലെ നീ പടികള്‍ ചാടിയിറങ്ങിയാല്‍, ഒന്ന് സ്ലിപ് ചെയ്ത് ബാക്ക്‌ബോണ്‍ ഇടിച്ച് വീണാല്‍ നിന്റെ യൂട്രസ് സ്ലിപ്പ് ചെയ്ത് പോകും. അങ്ങനെയായാല്‍ മൂന്ന് മുതല്‍ അഞ്ച് ലക്ഷം വരെ ആശുപത്രികളില്‍ കൊടുക്കേണ്ടി വരും. യൂട്രസ് നേരെയാക്കാന്‍. നിനക്ക് കുടുംബമായി ജീവിക്കണമെന്നുണ്ടെങ്കില്‍ അടങ്ങിയൊതുങ്ങി ജീവിക്കുകയാണ് വേണ്ടത്''


''ഞാന്‍ ഉള്‍പ്പെടുന്ന പുരുഷ സമൂഹത്തിന് വെറും 10 മിനിട്ട് മാത്രം മതി സ്‌പേം സ്ത്രീയുടെ ഗര്‍ഭപാത്രത്തിലേക്ക് അയക്കാന്‍. പിന്നെ ഗര്‍ഭം ധരിക്കേണ്ടതും 10 മാസം ഗര്‍ഭം ചുമക്കേണ്ടതും അമ്മ എന്ന സ്ത്രീയുടെ ഗര്‍ഭത്തിലാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍-ആന്‍ പഠിപ്പിച്ചത്, സ്ത്രീ അടങ്ങിയൊതുങ്ങി നടക്കണമെന്ന്. എന്നാല്‍ ഇത് സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടുന്നില്ല. ആണ്‍കുട്ടികള്‍ ചാടുന്നതിന്റെ അപ്പുറമായിട്ട് എനിക്കും ചാടണം എന്നാണ് ഇവരുടെ ചിന്ത.''

രജിത് കുമാറിന്റെ പ്രസംഗം സ്ത്രീവിരുദ്ധമെന്ന് ആരോപിച്ച് സദസിലിരുന്ന വിമൻസ് കോളജിലെ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി ആര്യാ സുരേഷ് ഒറ്റയ്ക്ക് എഴുന്നേറ്റു നിന്നു കൂവിയതോടെയാണ് പ്രശ്നം പൊതുസമൂഹം ഏറ്റെടുത്തത്. വിഷയം മനുഷ്യാവകാശ കമ്മിഷൻ്റെ പരിഗണനയിലുമെത്തി. പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ടു നൽകാൻ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജെ ബി കോശി കോളീജിയറ്റ് ഡയറക്ടറോട് ആവശ്യപ്പെട്ടു.

ഡോ. രജിത് കുമാറിനെ ഋഷി തുല്യനെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഡെപ്യൂട്ടി ഡയറക്ടർ പി കെ ഗിരിജാദേവി റിപ്പോർട്ടു നൽകിയത്. ആര്യയുടെ പ്രതിഷേധത്തെ വകതിരിവെത്താത്ത പാവം കുട്ടിയുടെ അപക്വ പ്രതികരണം എന്നാണ് റിപ്പോർട്ടിൽ വിശേഷിപ്പിച്ചത്. എന്നാൽ ഈ റിപ്പോർട്ടു പാടെ തളളിക്കളഞ്ഞ കമ്മിഷൻ ഡോ. രജിത് കുമാറിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ പരുഷമായി ഡോ. രജിത് കുമാർ സംസാരിച്ചുവെന്ന് കമ്മിഷൻ വിലയിരുത്തി. എന്നാൽ  അദ്ദേഹം  നിരുപാധികം മാപ്പപേക്ഷിച്ച സാഹചര്യത്തിൽ നടപടിയൊന്നുമെടുക്കുന്നില്ല എന്നുമായിരുന്നു മനുഷ്യാവകാശ കമ്മിഷന്റെ തീർപ്പ്.

Read More >>