സ്ത്രീവിരുദ്ധതയ്ക്കെതിരെ ഒറ്റയ്ക്കു നിന്നു കൂവിയ ആര്യ പറയുന്നു... ഈ രാജ്യത്തുനിന്നും പെൺകുട്ടികൾ മെഡൽ നേടിയത് ഏറെ അഭിമാനകരം

പെൺകുട്ടികൾ ചാടി വീണാൽ ഗർഭപാത്രം സ്ലിപ്പായിപ്പോകും എന്നൊക്കെ മൈക്കിലൂടെ വെച്ചുകാച്ചിയപ്പോൾ സഹികെട്ട് ആർത്തു കൂവിയ ആര്യയ്ക്കു തന്നെയാണ്, സാക്ഷി മാലിക്കിന്റെയും പി വി സിന്ധുവിന്റെയും ഒളിമ്പിക്സ് നേട്ടത്തെക്കുറിച്ച് പറയാൻ ഏറെ അർഹത...

സ്ത്രീവിരുദ്ധതയ്ക്കെതിരെ ഒറ്റയ്ക്കു നിന്നു കൂവിയ ആര്യ പറയുന്നു... ഈ രാജ്യത്തുനിന്നും പെൺകുട്ടികൾ മെഡൽ നേടിയത് ഏറെ അഭിമാനകരം

2013 ഫെബ്രുവരി 9ന് തിരുവനന്തപുരം വിമൻസ് കോളജിൽ നിന്നും ഒരു കൂവലുയർന്നു.  ഒരൊളിമ്പിക്സ് മെഡലിന്റെ തിളക്കമുളള കൂവൽ. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു കോളജിന്റെ അങ്കണത്തിൽ നിന്ന് നിർഭയനായി മൈക്കിലൂടെ സ്ത്രീവിരുദ്ധത വിളമ്പിയ ഒരു പുരുഷ കേസരിയ്ക്കെതിരെയായിരുന്നു ആ കൂവൽ. പ്രതികരിക്കാനറിയുന്ന ഒരു പെൺകുട്ടിയുടെ ഒറ്റയ്ക്കുളള പ്രതിഷേധം. ആ കൂവലാണ്  പുരുഷ കേസരിയെക്കൊണ്ട് മനുഷ്യാവകാശ കമ്മിഷനു മുന്നിൽ മാപ്പു പറയിപ്പിച്ചത്.  ആര്യാ സുരേഷ് എന്ന ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനിയായിരുന്നു സ്ത്രീവിരുദ്ധതയെ അന്നു കൂവിയിരുത്തിയത്.

ഗർഭപാത്രം തൽക്കാലത്തേയ്ക്ക് സ്ലിപ്പാകില്ല; കായികരംഗത്ത് തലയുയർത്തി നിൽക്കാൻ സാക്ഷിയെയും സിന്ധുവിനെയും പോലുളളവർ വേണമെന്ന് ഡോ. രജിത് കുമാർ


പെൺകുട്ടികൾ ചാടി വീണാൽ ഗർഭപാത്രം സ്ലിപ്പായിപ്പോകും എന്നൊക്കെ മൈക്കിലൂടെ വെച്ചുകാച്ചിയപ്പോൾ സഹികെട്ട് ആർത്തു കൂവിയ ആര്യയ്ക്കു തന്നെയാണ്, സാക്ഷി മാലിക്കിന്റെയും പി വി സിന്ധുവിന്റെയും ഒളിമ്പിക്സ് നേട്ടത്തെക്കുറിച്ച് പറയാൻ ഏറെ അർഹത.

ആര്യ തന്റെ അഭിപ്രായം നാരദാ ന്യൂസിനോട് ഇങ്ങനെ പങ്കുവെച്ചു
''വിജയികള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! ലോകത്ത് ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഒരു രാജ്യത്തിന്റെ മെഡല്‍ പ്രാതിനിധ്യം കുറഞ്ഞത് കായക മേഖലയെ മുഴുവന്‍ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന കാര്യമാണ്. നമുക്ക് ഒരു കായിക സംസ്‌കാരമില്ല, കുട്ടികളെ കായിക രംഗത്തേക്ക് പറഞ്ഞുവിടുന്നതിനോട് മാതാപിതാക്കള്‍ക്കുള്ള വിമുഖത ഇവയെല്ലാം ഈ രംഗത്തെ ബാധിക്കുന്നു. സ്ത്രീകള്‍ക്ക് ഈ രംഗത്ത് ചില പരിമിതികള്‍ സമൂഹം പറഞ്ഞുവെയ്ക്കുന്നുണ്ടെന്നുള്ളതാണ് സത്യം. ഇറക്കം കുറഞ്ഞ വസ്ത്രങ്ങളുമിട്ട് പെണ്‍കുട്ടികള്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ ഈ കേരളത്തില്‍പ്പോലും അവര്‍ അനുഭവിക്കുന്നത് എന്താണെന്ന് നമുക്കറിയാം. അങ്ങനെയുള്ള ഒരു രാജ്യത്തു നിന്നും പെണ്‍കുട്ടികള്‍ മെഡല്‍ നേടിയെന്നുള്ളത് തീര്‍ച്ചയായും നമുക്ക് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്''

ഹരിയാന പോലുള്ള ഒരു സംസ്ഥാനത്തു നിന്നും പുരുഷന്‍മാര്‍ കൈയടക്കിവെച്ചിരിക്കുന്ന ഗുസ്തിയെന്ന മത്സരയിനത്തില്‍ തന്റെ പന്ത്രണ്ട് വര്‍ഷത്തെ കഠിനപ്രയത്‌നത്തിലൂടെ സാക്ഷി മാലിക് രാജ്യത്തിന് വേണ്ടി മെഡല്‍ നേടിയത് അഭിമാനിക്കാവുന്ന കാര്യമാണെന്നും ആര്യ പറഞ്ഞു. പെണ്‍കുട്ടികള്‍ കായിക ഇനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ യൂട്രസിന് പ്രശ്‌നമുണ്ടാകുമെന്നും പെണ്‍കുട്ടികള്‍ കോളേജില്‍ പോകുന്നത് പ്രേമിക്കാനാണെന്നും കരുതുന്ന ഒരു രാജ്യത്ത് പൊരുതി നേടുന്നത് എത്ര ചെറിയ ബഹുമതിയായാലും അത് നേടിയവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും ആര്യ പറഞ്ഞു.

Read More >>