ഒളിമ്പിക്സ് മെഡൽ ഉണ്ടാക്കുന്ന വിധം

ബ്രസീലിൽ കറൻസി അച്ചടിക്കുന്ന കാസ ദെ മോഡെ ദൊ ബ്രസീൽ ശാലയാണ് മെഡലുമുണ്ടാക്കുന്നത്

ഒളിമ്പിക്സ് മെഡൽ ഉണ്ടാക്കുന്ന വിധം

ലോക രാഷ്ട്രങ്ങള്‍ ഒരേ കുടകീഴില്‍ അണിനിരക്കുന്ന കായിക മാമാങ്കം. അതാണ്‌ ഒളിമ്പിക്സ്. ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ പ്രതീക്ഷിച്ച് ബ്രസീല്‍ തലസ്ഥാനമായ റിയോയിലേക്കാണ് ഓരോ രാജ്യത്തെ കായിക താരങ്ങളും ഇത്തവണ വണ്ടി കയറുന്നത്...

ഓരോ കായിക താരത്തിന്‍റെയും സ്വപ്നമായ ഒളിമ്പിക്സ് മെഡല്‍ ഉണ്ടാക്കുന്നത് എങ്ങനെയാണ്? ഇത്തവണത്തെ ഒളിംപിക്സ് താരങ്ങളെ അണിയിക്കാൻ അണിയിച്ചൊരുക്കുന്നത് 5130 മെഡലുകളാണ്. ബ്രസീലിൽ കറൻസി അച്ചടിക്കുന്ന കാസ ദെ മോഡെ ദൊ ബ്രസീൽ ശാലയാണ് മെഡലുമുണ്ടാക്കുന്നത്.


കംപ്യൂട്ടറിൽ രൂപപ്പെടുത്തിയ ഡിസൈസിന്‍റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസത്തില്‍ അധികം എടുത്താണ് ഓരോ മെഡലും ഉണ്ടാക്കുന്നത്. മെഡലിന്റെ ഇരുവശത്തും പതിക്കുന്നത് രണ്ടു ചിഹ്നങ്ങളാണ്. ഒരു വശത്ത് പ്രാചീന ഗ്രീസിലെ വിജയത്തിന്റെ ദേവതയായ നൈക്കിന്റെ രൂപവും  മറുവശത്ത് 2016 റിയോ ഒളിംപിക്സിന്റെ ചിഹ്നവുമാണ് ഉള്ളത്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മോള്‍ഡില്‍  ഉരുകിയ ഉരുക്ക് ഒഴിക്കുകയും മെഡലിന്റെ വശത്ത് കളിയുടെ പേര് കൊത്തിവയ്ക്കുകയും ചെയ്യുന്നു. എല്ലാ വിവരങ്ങളും മെഡലിൽ കൊത്തിവയ്ക്കുന്ന ജോലിയും ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് മെഡൽ നിർമാണ യൂണിറ്റിന്റെ തലവൻ വിക്ടർ ഹ്യൂഗോ പറയുന്നു.

സ്വർണ മെഡലിന് 500 ഗ്രാം ഭാരം. നിർമാണത്തിനാവശ്യമായ വെള്ളിയുടെ 30% ഉപയോഗശൂന്യമായ കണ്ണാടി, എക്സ് റേ പ്ലേറ്റ് എന്നിവ പുനരുപയോഗിച്ചാണ് വീണ്ടെടുക്കുന്നത്. സ്വർണ മെഡലിൽ കുറഞ്ഞത് ആറു ഗ്രാം സ്വർണമാണുള്ളത്. വ്യാസം 60 മില്ലീമീറ്റർ. കനം മൂന്നു മില്ലീമീറ്ററും.

സ്വർണ മെഡലിൽ മെർക്കുറിയുടെ അംശമുണ്ടാകില്ല. മെഡലിൽ റിബൺകൂടി ഘടിപ്പിച്ചാണ് ജോലി പൂർത്തിയാക്കുന്നത്. ഓരോ മെഡലും പ്രത്യേകം പൊതിഞ്ഞ് തടികൊണ്ടുണ്ടാക്കിയ ചെറിയ ബോക്സിലാണ് സൂക്ഷിക്കുന്നത്.

Story by
Read More >>