ഇനി ഒളിമ്പിക്സ് നാളുകള്‍...

ലാറ്റിനമേരിക്കന്‍ മണ്ണിലെ ആദ്യ ഒളിംപിക്സിന് ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തില്‍ ഇന്ന് ദീപം തെളിയുന്നു

ഇനി ഒളിമ്പിക്സ് നാളുകള്‍...റിയോ ഡി ജനീറോ: ലാറ്റിനമേരിക്കന്‍ മണ്ണിലെ ആദ്യ ഒളിംപിക്സിന് ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തില്‍ ഇന്ന് ദീപം തെളിയുന്നു. 31–ാം ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾ റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ പുരോഗമിക്കുകായണിപ്പോള്‍. ബ്രസീലിന്റെ ടെന്നീസ് ഇതിഹാസം ഗുസ്താവോ ക്വേര്‍ട്ടനാവും ഒളിംപിക് ദീപം തെളിയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയാണ് ഇന്ത്യന്‍ സംഘത്തെ മാര്‍ച്ച് പാസ്റ്റില്‍നയിച്ചത്. മാര്‍ച്ച് പാസ്റ്റില്‍ 95-ാം രാജ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ എത്തിയത്.മത്സരമുള്ളതിനാല്‍ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഹോക്കി താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തില്ല.

206 രാജ്യങ്ങളിൽനിന്നുമുള്ള 11,000 കായിക താരങ്ങൾ 28 ഇനങ്ങളിലെ 306 മൽസരങ്ങളിൽ പോരാടും. 21ന് ആണു സമാപനം.

അതിനിടെ,രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ ഒളിംപിക്സ് നടത്തുന്നതിനെതിരെ മുഖ്യവേദിയായ മാറക്കാന സ്റ്റേഡിയത്തിന് സമീപം പ്രതിഷേധം നടന്നു പ്രതിഷേധക്കാരെ തുരത്തിയോടിക്കാനുള്ള സുരക്ഷാസേനയുടെ ശ്രമം സംഘര്‍ഷത്തില്‍ അവസാനിച്ചു.