ഒളിമ്പിക്‌സ് ഫുട്‌ബോള്‍; അര്‍ജന്റീന പുറത്ത്!!!

75-ാാം മിനിറ്റില്‍ ആന്റണി ലൊസാനോ ഹോണ്്ടുറാസിനായി ഗോള്‍ നേടിയപ്പോള്‍ ഇഞ്ചുറിടൈമില്‍ മൗറീഷ്യോ മാര്‍ട്ടിനസിന്റെ വകയായിരുന്നു അര്‍ജന്റീനയുടെ ഗോള്‍. സമനിലയോെട ഹോണ്്ടുറാസ് പോര്‍ച്ചുഗലിനൊപ്പം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിച്ചു.

ഒളിമ്പിക്‌സ് ഫുട്‌ബോള്‍; അര്‍ജന്റീന പുറത്ത്!!!

ഒളിമ്പിക്‌സ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്്ടില്‍ ലോകകപ്പ് ഫൈനലിസ്റ്റുകളായ അര്‍ജന്റീന പുറത്ത്. നിര്‍ണായക മത്സരത്തില്‍ ഹോണ്്ടു റാസിനോട് സമനില വഴങ്ങിയതോടെയാണ് അര്‍ജന്റീനയ്ക്കു പുറത്തേക്കു വഴി തെളിഞ്ഞത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു.

75-ാാം മിനിറ്റില്‍ ആന്റണി ലൊസാനോ ഹോണ്്ടുറാസിനായി ഗോള്‍ നേടിയപ്പോള്‍ ഇഞ്ചുറിടൈമില്‍ മൗറീഷ്യോ മാര്‍ട്ടിനസിന്റെ വകയായിരുന്നു അര്‍ജന്റീനയുടെ ഗോള്‍. സമനിലയോെട ഹോണ്്ടുറാസ് പോര്‍ച്ചുഗലിനൊപ്പം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിച്ചു. കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോടു തോറ്റതിനു പിന്നാലെ നായകന്‍ ലയണല്‍ മെസിയടക്കമുള്ള പ്രമുഖ താരങ്ങള്‍ വിരമിച്ചിരുന്നു.

യോഗ്യതാ റൗണ്്ടിലെ ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനോട് ഏകപക്ഷീയമായ രണ്്ടു ഗോളിന്റെ തോല്‍വി വഴങ്ങി അര്‍ജന്റീന തോറ്റിരുന്നു. രണ്്ടാം മത്സരത്തില്‍ അള്‍ജീരിയയെ 2-1ന് പരാജയപ്പെടുത്തിയെങ്കിലും നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ജയം കണെ്്ടത്താന്‍ അവര്‍ക്കു കഴിയാത്തതാണ് പുറത്തേക്കുള്ള വഴി തുറന്നത്.

Read More >>