വാന്‍ഡര്‍ലീ ലിമ ഒളിമ്പിക്സ് ദീപം തെളിയിച്ചു

2016 റിയോ ഒളിമ്പിക്സിന് ദീപ തെളിഞ്ഞു

വാന്‍ഡര്‍ലീ ലിമ ഒളിമ്പിക്സ് ദീപം തെളിയിച്ചു

2016 റിയോ ഒളിമ്പിക്സിന് ദീപ തെളിഞ്ഞു. രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന ഒളിമ്പിക്സിന് ദീപം തെളിയിച്ചത് മുന്‍ ബ്രസീലിയന്‍ മാരത്തോണ്‍ താരം വാന്‍ഡര്‍ലീ ലീമയാണ്. കാഴ്ചക്കാരന്‍ തടഞ്ഞിട്ടും 2004 ഒളിമ്പിക്സില്‍ ഓടി വെങ്കലം നേടിയ താരമാണ് ലിമ. സ്വര്‍ണ്ണം ഉറപ്പിച്ചുള്ള ഒട്ടത്തിനിടയിലാണ് കാഴ്ചക്കാരില്‍ ഒരാള്‍ ലിമയെ ആക്രമിച്ചത്.എന്നാല്‍ അവിടെ നിന്നും കുതറിയോടിയ ലിമ പ്രതീക്ഷ നഷ്ടപ്പെടാതെ വെങ്കല മെഡലിലേക്ക് ഇരച്ചു കയറുകയായിരുന്നു.


ഉദ്ഘാടനച്ചടങ്ങ് ഒരുക്കിയത് ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ മെയ്റലസാണ്. അനാരോഗ്യത്തെ തുടർന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെചടങ്ങില്‍ പങ്കെടുത്തില്ല.

കലാപരിപാടികൾക്കു പിന്നാലെ അത്‌ലിറ്റുകളുടെ മാർച്ച് പാസ്റ്റ് നടന്നു. ആദ്യം ഗ്രീസിൽ നിന്നുള്ള കായിക താരങ്ങളാണ് എത്തിയത്. രണ്ടാമത് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള താരങ്ങൾ. തുടര്‍ന്ന് അക്ഷരമാല ക്രമത്തില്‍മറ്റ് രാജ്യങ്ങള്‍ എത്തി. 95ആം രാജ്യമായി ഇന്ത്യ എത്തിയപ്പോള്‍ ഇന്ത്യൻ പതാക വഹിച്ചത് ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയാണ്. ഒളിംപിക് പതാകയുമാമായി അഭയാർഥികളുടെ പ്രത്യേക ഒളിംപിക്സ് സംഘവും വേദിയിലെത്തി. തുടര്‍ന്ന്, കായികമേഖലയിലൂന്നിയ സാമൂഹിക പ്രവർത്തനത്തിനുള്ള പ്രഥമ ലൊറേൽ പുരസ്കാരം കെനിയയുടെ മുൻ ഒളിംപിക്സ് ചാംപ്യൻ കിപ് കയ്നോ ഏറ്റുവാങ്ങി.

അതെ സമയം, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ ഒളിംപിക്സ് നടത്തുന്നതിനെതിരെ മാറക്കാന സ്റ്റേഡിയത്തിനു സമീപം പ്രതിഷേധം നടന്നു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.

Read More >>