പിടിച്ചുപറിക്കാരുടെ വിഹാരകേന്ദ്രമായ റിയോയിലെ ഒളിമ്പിക് ഗ്രാമം; പത്ത് സെക്കന്റിനിടെ ഫോട്ടോഗ്രാഫര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ക്യാമറ

മോഷണത്തെ കുറിച്ച് പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ക്യാമറ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും ബ്രെറ്റ് പറഞ്ഞു. അവരുടെ പ്ലാന്‍ മനസിലാക്കുന്നതില്‍ താന്‍ പരാജയപ്പെട്ടു എന്നും ബ്രെറ്റ് പറഞ്ഞു.

പിടിച്ചുപറിക്കാരുടെ വിഹാരകേന്ദ്രമായ റിയോയിലെ ഒളിമ്പിക് ഗ്രാമം; പത്ത് സെക്കന്റിനിടെ ഫോട്ടോഗ്രാഫര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ക്യാമറ

റിയോ: ബ്രസീലിയെ ഒളിമ്പിക് ഗ്രാമത്തില്‍ നിന്ന് ദിനം പ്രതി നിരവധി പിടിച്ചുപറി വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കോടികള്‍ വിലമതിക്കുന്ന വസ്തുക്കളാണ് സെക്കന്റുകളുടെ അശ്രദ്ധ മൂലം മോഷ്ടാക്കളുടെ കയ്യിലകപ്പെടുന്നത്. പത്ത് സെക്കന്റിന്റെ അശ്രദ്ധ മൂലം ന്യൂസ് ഫോട്ടോഗ്രാഫര്‍ ബ്രെറ്റ് കോസ്റ്റ്‌ലേയ്ക്ക് നഷ്ടപ്പെട്ടത് 26 ലക്ഷം രൂപ വിലമതിക്കുന്ന ക്യാമറയും മറ്റ് ഉപകരണങ്ങളുമാണ്. അതും പകല്‍ വെളിച്ചത്തില്‍.


വളരെ ആസൂത്രിതമായാണ് ബ്രെറ്റിനെ മോഷ്ടാക്കള്‍ കൊള്ളയടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഒളിമ്പിക് ഗ്രാമത്തിലെ തിരക്കേറിയ കഫേയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന  ബ്രെറ്റിന് സമീപത്തേക്ക് സഹായം ചോദിച്ച് യുവതി എത്തി. യുവതിയുമായി സംസാരിക്കുന്നതിനിടയില്‍ വേറൊരാള്‍ ബ്രെറ്റിന്റെ കൈവശമുണ്ടായിരുന്ന ക്യാമറ ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയും മുന്‍പ് മോഷ്ടാക്കള്‍ ബാഗുമായി രക്ഷപ്പെട്ടിരുന്നു. നാലോ അഞ്ചോ പേര്‍ ചേര്‍ന്ന സംഘമാണ് ഇത്തരം പിടിച്ചുപറി നടത്തുന്നതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

https://www.youtube.com/watch?time_continue=2&v=SDk5EfPAxoY

മോഷണത്തെ കുറിച്ച് പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ക്യാമറ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും ബ്രെറ്റ് പറഞ്ഞു. അവരുടെ പ്ലാന്‍ മനസിലാക്കുന്നതില്‍ താന്‍ പരാജയപ്പെട്ടു എന്നും ബ്രെറ്റ് പറഞ്ഞു. പോർച്ചുഗീസ് ഭാഷയിലായിരുന്നു യുവതി സംസാരിച്ചിരുന്നത്. അതാണ് ശ്രദ്ധ പാളാൻ കാരണം. കയ്യിലുള്ള വസ്തുക്കൾ കരുതലോടെ മാത്രം ഉപയോഗിക്കുന്ന തനിക്ക് ഇത് സംഭവിക്കാമെങ്കിൽ ഒളിമ്പിക്സിന് എത്തുന്ന ആരും ഏതു നിമിഷവും പിടിച്ചുപറിക്ക് ഇരയാവാമെന്നും ബ്രെറ്റ് പറയുന്നു.