ആത്മഹത്യ ചെയ്തയാളെ വീണ്ടും കൊല്ലുമ്പോള്‍; അമൃതാവിരോധത്തില്‍ വ്യാജ വാര്‍ത്തകള്‍ ഉണ്ടാകുന്നതിങ്ങനെ

വിശ്വാസ്യതയും സുതാര്യതയുമില്ലാത്ത വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന നിരവധി ന്യൂസ് വെബ്‌സൈറ്റുകള്‍ ഓണ്‍ലൈന്‍ മാധ്യമരംഗത്തുണ്ട്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വഴി സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുന്ന വെബ്‌സൈറ്റുകളുടെ വിശ്വാസ്യത പോലും നഷ്ടപ്പെടുകയാണ്.

ആത്മഹത്യ ചെയ്തയാളെ വീണ്ടും കൊല്ലുമ്പോള്‍; അമൃതാവിരോധത്തില്‍ വ്യാജ വാര്‍ത്തകള്‍ ഉണ്ടാകുന്നതിങ്ങനെ

തിരുവനന്തപുരം: രണ്ട് വര്‍ഷം മുമ്പ് അമൃതാനന്ദമയീ മഠത്തില്‍ ജപ്പാന്‍ സ്വദേശി ആത്മഹത്യ ചെയ്ത വാര്‍ത്ത വീണ്ടും പ്രചരിപ്പിച്ച് ഓണ്‍ലൈന്‍ മാധ്യമം. അധികമാരും അറിയാത്ത ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് രണ്ട് വര്‍ഷം മുമ്പുള്ള വാര്‍ത്ത പുതിയ വാര്‍ത്ത എന്ന നിലയില്‍ പ്രസിദ്ധീകരിച്ച് കിംവദന്തി പ്രചരിപ്പിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് മഠത്തില്‍ ആത്മഹത്യ ചെയ്ത ജപ്പാന്‍ സ്വദേശി ഓഷി ഇജിയെയാണ് വീണ്ടും ആത്മഹത്യ ചെയ്തതായി വെബ്‌സൈറ്റില്‍ പറയുന്നത്. 'അമൃതാനന്ദമയീ മഠത്തില്‍ വീണ്ടും ദുരൂഹ മരണം; ഇന്നലെ രാത്രിയാണ് മരണം' എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

daily-reports

ഇതേ വാര്‍ത്ത രണ്ട് വര്‍ഷം മുമ്പ് മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറുനാടന്‍ മലയാളിയുടെ വാര്‍ത്ത അതേപടി പകര്‍ത്തിവെക്കുകയാണ് ഡെയ്‌ലി റിപ്പോര്‍ട്ട് എന്ന ന്യൂസ് വെബ്‌സൈറ്റ് ചെയ്തത്.

[caption id="attachment_33733" align="aligncenter" width="470"]2014 ഡിസംബര്‍ 12 ന് മറുനാടന്‍ മലയാളിയില്‍ വന്ന വാര്‍ത്ത
2014 ഡിസംബര്‍ 12 ന് മറുനാടന്‍ മലയാളിയില്‍ വന്ന വാര്‍ത്ത[/caption]

ഇങ്ങനെ റീസൈക്കിള്‍ ചെയ്ത വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. വായനക്കാരെ കബളിപ്പിച്ച് കിംവദന്തികളിലൂടെ വെബ്‌സൈറ്റിന് ഹിറ്റ് കൂട്ടുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിച്ച് നിരവധി കോളുകളും മെസേജുകളും നാരദാന്യൂസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷന്‍, താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ അന്വേഷിക്കുകയും പുതിയതായി അമൃതാനന്ദമയീ മഠത്തില്‍ നിന്നും ആത്മഹത്യാ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ബോധ്യപ്പെട്ടു.

Read More >>