വില്ലേജ് ഓഫീസര്‍മാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടാന്‍ വീണ്ടും ശ്രമം

കാസര്‍ഗോഡ് ജില്ലയിലെ കിഴക്കന്‍ മേഖലയിലെ രണ്ടു വില്ലേജ് ഓഫീസര്‍മാര്‍ക്കാണ് ഇത്തരത്തില്‍ ഫോൺ കോൾ ലഭിച്ചത്. വില്ലേജ് ഓഫീസര്‍മാരുടെ ഔദ്യോഗിക നമ്പറിലേക്ക് ഫോണ്‍ ചെയ്ത് എസ്ബിടി അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു. എടിഎം കാര്‍ഡ് ബ്‌ളോക് ആണെന്നും അത് ശരിയാക്കാന്‍ സഹായിക്കാം എന്നും വാഗ്ദാനം നല്‍കിയായിരുന്ന തട്ടിപ്പ് നടത്താൻ ശ്രമിച്ചത്

വില്ലേജ് ഓഫീസര്‍മാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടാന്‍ വീണ്ടും ശ്രമം

കാസര്‍ഗോഡ്: വില്ലേജ് ഓഫീസര്‍മാരെ ഫോണില്‍ വിളിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പിന്‍ നമ്പറും ചോദിച്ചറിഞ്ഞ് പണം തട്ടാന്‍ നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ ഈ തരത്തില്‍ ചില വില്ലേജ് ഓഫീസര്‍മാര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നു.

കാസര്‍ഗോഡ് ജില്ലയിലെ കിഴക്കന്‍ മേഖലയിലെ രണ്ടു വില്ലേജ് ഓഫീസര്‍മാര്‍ക്കാണ് ഇത്തരത്തില്‍ ഫോൺ കോൾ ലഭിച്ചത്. വില്ലേജ് ഓഫീസര്‍മാരുടെ ഔദ്യോഗിക നമ്പറിലേക്ക് ഫോണ്‍ ചെയ്ത് എസ്ബിടി അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു. എടിഎം കാര്‍ഡ് ബ്‌ളോക് ആണെന്നും അത് ശരിയാക്കാന്‍ സഹായിക്കാം എന്നും വാഗ്ദാനം നല്‍കിയായിരുന്ന തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.  ഹിന്ദിയിലാണ് കോളുകള്‍ വന്നത്.


ഫോണ്‍ കോള്‍ ലഭിച്ച ഉദ്യോഗസ്ഥര്‍ ബേഡകം പോലീസില്‍ ഇത് സംബന്ധിച്ച് വിവരം നല്‍കിയിട്ടുണ്ട് . സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാരുടെ ഔദ്യോഗിക ഫോൺ നമ്പർ ശേഖരിച്ച് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുന്നതായി സംശയമുണ്ട്. വില്ലേജ് ഓഫീസർമാരുടെ  സൗഹൃദ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ തട്ടിപ്പിനെ കുറിച്ച് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകുമെന്ന നല്‍കുന്നുണ്ടെന്ന് കാസർഗോഡ് ജില്ലയിലെ ഒരു വില്ലേജ് ഓഫീസർ നാരദാ ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ മൂന്ന്  വില്ലേജ് ഓഫീസർമാരുടെ അക്കൗണ്ടിൽ നിന്ന് സമാനരീതിയില്‍ പണം തട്ടിയിരുന്നു.  മൂവരുടേയും എസ്ബിടി അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. ഒറ്റത്തവണ പാസ് വേർഡ് ഉപയോഗിച്ച് 43,400 രൂപയാണ് തട്ടിയെടുത്തത്.