പട്ടികവർഗവിഭാഗത്തിലെ ഗർഭിണികൾക്കുള്ള പോഷകാഹാര പദ്ധതിയിൽ നിന്ന് അപഹരിച്ചത് 30 ലക്ഷം; ഉദ്യോഗസ്ഥനു സസ്പെൻഷൻ; തുക തിരിച്ചുപിടിക്കാൻ ശിപാർശ

ഗര്‍ഭാവസ്ഥയുടെ മൂന്നാം മാസം മുതല്‍ 18 മാസം പ്രതിമാസം ആയിരം രൂപ നിരക്കില്‍ ധനസഹായം നല്‍കുന്ന പദ്ധതിക്കാണു രൂപം നല്‍കിയത്. 12 കോടി രൂപ സഹായമായി വകുപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ ഇതിന്‍റെ പകുതിപോലും ഗുണഭോക്താക്കളുടെ കൈവശമെത്തിയില്ല.

പട്ടികവർഗവിഭാഗത്തിലെ ഗർഭിണികൾക്കുള്ള പോഷകാഹാര പദ്ധതിയിൽ നിന്ന് അപഹരിച്ചത് 30 ലക്ഷം; ഉദ്യോഗസ്ഥനു സസ്പെൻഷൻ; തുക തിരിച്ചുപിടിക്കാൻ ശിപാർശ

പട്ടികവർഗവിഭാഗത്തിലെ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ എന്നിവർക്ക് പോഷകാഹാരം ലഭ്യമാക്കാൻ അനുവദിച്ച ഫണ്ടിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ. പട്ടികജാതി പട്ടികവർഗ വകുപ്പ് ഡയറക്ടറേറ്റിലെ അസിസ്റ്റൻറ് ഡയറക്ടറായിരുന്ന ബി എസ് പ്രേമാനന്ദിനെയാണ് ധനകാര്യ പരിശോധനാവിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് സർവീസിൽ നിന്ന് സസ്പെൻഡു ചെയ്തത്. അനധികൃതമായി കൈവശം വെച്ച തുകയും 18 ശതമാനം പലിശയും ചേർത്ത് 29 ലക്ഷം രൂപയോളം ഈ ഉദ്യോഗസ്ഥനിൽ നിന്ന് വസൂലാക്കണമെന്ന് റിപ്പോർട്ട് ശിപാർശ ചെയ്യുന്നു. 2013ല്‍ ഓഗസ്റ്റില്‍ ആരംഭിച്ച ജനനി ജന്മരക്ഷാ പദ്ധതിയിലാണ് വെട്ടിപ്പു നടന്നത്. പട്ടികവിഭാഗങ്ങൾക്കു വേണ്ടിയുളള ഫണ്ടു വിനിയോഗത്തിലെ ക്രമക്കേടുകളോട് ഒരു വിട്ടുവീഴ്ചയും കാണിക്കേണ്ടെന്ന കർശന നിലപാടിലാണ് സർക്കാരും മന്ത്രിയും.


പദ്ധതിച്ചെലവുമായി ബന്ധപ്പെട്ട രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നും കൈപ്പറ്റാതെ മടങ്ങിയ മണിയോഡർ തുക തിരിച്ചടയ്ക്കാതെ കൈവശം വെച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനു വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഈ ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വിദ്യാഭ്യാസ പദ്ധതികൾക്കു വേണ്ടി ചെലവിട്ട ആയിരത്തോളം കോടി രൂപയിൽ നടന്ന ക്രമക്കേടുകൾ സിഎജി റിപ്പോർട്ടിൽ അക്കമിട്ടു ചൂണ്ടിക്കാണിച്ചിരുന്നു. പല സ്ക്കൂളുകളും നെഴ്സറികളും പ്രീമെട്രിക് ഹോസ്റ്റലുകളും സന്ദർശിച്ച് നാരദാ ന്യൂസ് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്.

ജനനി ജന്മരക്ഷാ പദ്ധതിയുടെ ധനസഹായ വിതരണത്തെ സംബന്ധിച്ച് നിരന്തരമായ പരാതികൾ ഉയർന്നിരുന്നു. പോസ്റ്റ് ഓഫീസുകൾ വഴിയാണ് ധനസഹായം വിതരണം ചെയ്തിരുന്നത്. തുക വിതരണത്തിൽ രണ്ടുവർഷത്തോളം കാല താമസമുണ്ടായി. പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്നും മണിയോര്‍ഡറായി അയക്കുന്ന പണം ഗുണഭോക്താക്കളിലേക്കെത്തുന്നില്ലെന്നു അന്വേഷണത്തിൽ കണ്ടെത്തി. വിരലിലെണ്ണാവുന്ന പോസ്റ്റ് ഓഫീസുകൾ മാത്രമാണ് സഹായം കൃത്യമായി വിതരണം ചെയ്തത്. ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നു ധനസഹായം ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസര്‍മാര്‍ വഴി നേരിട്ടു വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. .

ഗര്‍ഭാവസ്ഥയുടെ മൂന്നാം മാസം മുതല്‍ 18 മാസം പ്രതിമാസം ആയിരം രൂപ നിരക്കില്‍ ധനസഹായം നല്‍കുന്ന പദ്ധതിക്കാണു രൂപം നല്‍കിയത്. 12 കോടി രൂപ സഹായമായി വകുപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ ഇതിന്‍റെ പകുതിപോലും ഗുണഭോക്താക്കളുടെ കൈവശമെത്തിയില്ല. 2013-14ല്‍ ഒരു കോടിയും, 2014-15ല്‍ 4.50 കോടിയും, 2015-16ല്‍ 6.50 കോടിയുമാണ് അനുവദിച്ചത്.

പദ്ധതി നടത്തിപ്പിനെത്തുടർന്ന് വ്യാപകമായ പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ധനകാര്യ പരിശോധനാവിഭാഗത്തെ അന്വേഷണച്ചുമതല ഏൽപ്പിച്ചത്.

IMG-20160817-WA0006

IMG-20160817-WA0007

(cover image courtesy: the hindu)

Read More >>