ഒളിമ്പിക്സില്‍ മെഡല്‍ നേടാത്ത താരങ്ങള്‍ കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യാന്‍ ഉത്തരവിട്ട്‌ നോര്‍ത്ത് കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍

തൃപ്തികരമായ പ്രകടനം കാഴ്ചവെച്ചവര്‍ക്ക് പുതിയ വീട്, സൌജന്യ കാര്‍ ഉള്‍പ്പടെ വന്‍ വരവേല്‍പ്പാണ് കാത്തിരിക്കുന്നത്. മോശം പ്രകടനം കാഴ്ചവെച്ചവര്‍ക്കാകട്ടെ കല്‍ക്കരി ഖനികളിലെ ജോലിയും മോശമായ ജീവിത സാഹചര്യങ്ങളും

ഒളിമ്പിക്സില്‍ മെഡല്‍ നേടാത്ത താരങ്ങള്‍ കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യാന്‍ ഉത്തരവിട്ട്‌ നോര്‍ത്ത് കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍

ഒളിമ്പിക്സില്‍ മെഡല്‍ നേടാത്തതിനാല്‍ കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യാന്‍ തയ്യാറെടുത്ത് നോര്‍ത്ത് കൊറിയയിലെ അത്ലിറ്റുകള്‍. കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ ഉത്തരവുപ്രകാരമാണ് ഇങ്ങനെ ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നത്.

റിയോ ഒളിമ്പിക്സില്‍ പങ്കെടുത്തു 17 മെഡലുകള്‍ നേടണമെന്നും ഇല്ലെങ്കില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും നോര്‍ത്ത് കൊറിയന്‍ കായികതാരങ്ങളോട്  പുറപ്പെടുന്നതിനു മുന്പായി പ്രസിഡന്റ്  മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രണ്ട് സ്വര്‍ണ്ണം ഉള്‍പ്പടെ ഏഴ് മെഡലുകള്‍ മാത്രമേ അവര്‍ക്ക് നേടാന്‍ സാധിച്ചുള്ളൂ. അതുകൊണ്ടുതന്നെ പ്രസിഡന്റ് നല്‍കുന്ന ശിക്ഷയെന്തെന്ന ഭീതിയിലാണ് താരങ്ങള്‍. തൃപ്തികരമായ പ്രകടനം കാഴ്ചവെച്ചവര്‍ക്ക് പുതിയ വീട്, സൌജന്യ കാര്‍ ഉള്‍പ്പടെ വന്‍ വരവേല്‍പ്പാണ് കാത്തിരിക്കുന്നത്. മോശം പ്രകടനം കാഴ്ചവെച്ചവര്‍ക്കാകട്ടെ കല്‍ക്കരി ഖനികളിലെ ജോലിയും മോശമായ ജീവിത സാഹചര്യങ്ങളും. ബദ്ധവൈരികളായ സൗത്ത് കൊറിയ ഒമ്പത് സ്വര്‍ണ്ണം ഉള്‍പ്പടെ 21 മെഡലുകള്‍ നേടി തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ചത് പ്രസിഡന്റിനെ ഒന്നുകൂടി ചൊടിപ്പിച്ചിട്ടുണ്ടെന്നും ഇത്തവണ കടുത്ത ശിക്ഷകളാണ് താരങ്ങളെ കാത്തിരിക്കുന്നതെന്നുമാണ് അറിയാന്‍ കഴിയുന്നത്‌ .

ഇതാദ്യമായല്ല നോര്‍ത്ത് കൊറിയയില്‍ മോശം പ്രകടനം നടത്തുന്ന കായികതാരങ്ങള്‍ ശിക്ഷിക്കപ്പെടുന്നത്. 2010-ലെ ഫുട്ബോള്‍ ലോകകപ്പില്‍ 7-0 നു പോര്‍ച്ചുഗലിനോട് പരാജയപ്പെട്ടതിന്റെ പേരില്‍ ദേശീയ ഫുട്ബോള്‍ ടീമിലെ ചില അംഗങ്ങളെ കല്‍ക്കരി ഖനികളില്‍ രണ്ട് വര്‍ഷത്തേക്ക് ജോലി ചെയ്യാന്‍ പറഞ്ഞയച്ചിരുന്നു. ഈ കാലയളവില്‍ സ്വന്തം കുടുംബാംഗങ്ങളെ പോലും കാണാന്‍ അവരെ അനുവദിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

Read More >>