സിബിഐയെ ഗെറ്റ്ഔട്ട് അടിച്ച് പൊതുമരാമത്ത് വകുപ്പ്; റെസ്റ്റ് ഹൗസുകളില്‍ ഇനി സൗജന്യ താമസമില്ല

റെസ്റ്റ് ഹൗസുകളിലെ മുറികളുടെ എണ്ണം കുറവായതും സിബിഐ സംഘം റൂമുകള്‍ ഒഴിയായത്തതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടും പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു. 2014 ആഗസ്റ്റ് 14 മുതലുള്ള വാടക കുടിശ്ശിക ഈടാക്കി ഒഴിപ്പിക്കാനും , മുറി അനുവദിക്കേണ്ടതിലെന്നും ഉത്തരവിലുണ്ട്

സിബിഐയെ ഗെറ്റ്ഔട്ട് അടിച്ച് പൊതുമരാമത്ത് വകുപ്പ്; റെസ്റ്റ് ഹൗസുകളില്‍ ഇനി സൗജന്യ താമസമില്ല

കൊച്ചി:  സിബിഐ ഉദ്യോഗസ്ഥര്‍ക്ക് റെസ്റ്റ് ഹൗസുകളില്‍  വാടക ഈടാക്കാതെ മുറി നല്‍കേണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ്  പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കി.

സംസ്ഥാന സര്‍ക്കാര്‍ കൈമാറുന്നതും, ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നതുമായ കേസുകള്‍ അന്വേഷിക്കുന്നതിന് ക്യാംപ് ഓഫീസ് നടത്തുവാനായിരുന്നു സൗജന്യ താമസം അനുവദിച്ചിരുന്നത്. ആറു മാസത്തേക്കായിരുന്നു റെസ്റ്റ് ഹൗസുകളില്‍ സൗജന്യ താമസത്തിന് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പലപ്പോഴും സമയം നീട്ടി നല്‍കുകയായിരുന്നു.


റെസ്റ്റ് ഹൗസുകളിലെ മുറികളുടെ എണ്ണം കുറവായതും സിബിഐ സംഘം റൂമുകള്‍ ഒഴിയായത്തതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടും പരിഗണിച്ചാണ്  പുതിയ തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു. 2014 ആഗസ്റ്റ് 14 മുതലുള്ള വാടക കുടിശ്ശിക ഈടാക്കി ഒഴിപ്പിക്കാനും , മുറി അനുവദിക്കേണ്ടതിലെന്നും ഉത്തരവിലുണ്ട്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ കഴിഞ്ഞ മാസം വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഉത്തരവിനു പിന്നാലെ പല റെസ്റ്റ് ഹൗസുകളില്‍ നിന്നും സിബിഐ ഉദ്യോഗസ്ഥര്‍ റൂം ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്.

Read More >>