നിവിന്‍ പോളിയും അറ്റ്‌ലീയും ഒന്നിക്കുന്നു

'രാജാറാണി', 'തെരി' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴിലെ വിലപിടിപ്പുള്ള സംവിധായകരുടെ പട്ടികയിലാണ് ആറ്റ്ലി

നിവിന്‍ പോളിയും അറ്റ്‌ലീയും ഒന്നിക്കുന്നു

മലയാളത്തിന്റെ പ്രിയ യുവതാരം നിവിന്‍ പോളിയും ഹിറ്റ്‌മേക്കര്‍  അറ്റ്ലിയും ഒന്നിക്കുന്നു. ഇത്തവണ സംവിധായകനായല്ല നിര്‍മ്മാതാവിന്റെ വേഷത്തിലാണ് അറ്റ്ലി എത്തുന്നതെന്നു മാത്രം. അറ്റ്ലിയുടെ അസോസിയേറ്റായിരുന്ന സൂര്യ ബാലകുമാരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

അറ്റ്ലി തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റെര്‍ പേജിലൂടെ സ്ഥിരീകരിച്ചത് അറ്റ്‌ലീയും സൂര്യ ബാലകുമാരനും നിവിനൊപ്പം നില്‍ക്കുന്ന ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്. ആര്യ നയന്‍താര എന്നിവര്‍ ജോടികളായ 'രാജാറാണി', വിജയ് ചിത്രം 'തെരി' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴിലെ വിലപിടിപ്പുള്ള സംവിധായകരുടെ പട്ടികയിലാണ് അറ്റ്ലി.ഇതോടെ തമിഴില്‍ മൂന്നു ചിത്രങ്ങളില്‍ നിവിന്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. നവാഗത സംവിധായകനായ ഗൗതം രാമചന്ദ്രന്റെ ത്രില്ലര്‍ ചിത്രം സാന്താ മരിയയിലാണ് നിവിന്‍ ആദ്യം അഭിനയിച്ചു തുടങ്ങിയത്. കന്നഡ ചിത്രമായ 'ഉളിദവാരു കണ്ടാന്തെ'യുടെ തമിഴ് പതിപ്പാണിത്. ചിത്രത്തില്‍ പ്രതിനായക വേഷമാണ് നിവിന്. ആര്‍.ഡി . രാജ നിര്‍മ്മിച്ച്‌ മറ്റൊരു പുതുമുഖ സംവിധായകനായ പ്രഭു രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് തമിഴില്‍ നിവിന്റെ മറ്റൊരു പ്രോജക്‌ട്.