പിവി സിന്ധുവിന്റെ ജാതി തെരച്ചില്‍ സംബന്ധിച്ച വാര്‍ത്ത പര്‍വ്വതീകരിച്ചത്; വാര്‍ത്തയില്‍ പിഴവ് സംഭവിച്ചെന്ന് ന്യൂസ് മിനിറ്റ്

ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം സ്വന്തമാക്കിയത്തിന് തൊട്ടു പിന്നാലെ പിവി സിന്ധുവിന്‍റെ പേര് ഗൂഗിളില്‍ തപ്പിയവരുടെ കണക്ക് പ്രമുഖ ന്യൂസ്‌ പോര്‍ട്ടലായ ന്യൂസ്‌ മിനിറ്റ് പുറത്തു വിട്ടിരുന്നു.

പിവി സിന്ധുവിന്റെ ജാതി തെരച്ചില്‍ സംബന്ധിച്ച വാര്‍ത്ത പര്‍വ്വതീകരിച്ചത്; വാര്‍ത്തയില്‍ പിഴവ് സംഭവിച്ചെന്ന് ന്യൂസ് മിനിറ്റ്

ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം സ്വന്തമാക്കിയത്തിന് തൊട്ടു പിന്നാലെ പിവി സിന്ധുവിന്‍റെ പേര് ഗൂഗിളില്‍ തപ്പിയവരുടെ കണക്ക് പ്രമുഖ ന്യൂസ്‌ പോര്‍ട്ടലായ ന്യൂസ്‌ മിനിറ്റ് പുറത്തു വിട്ടിരുന്നു.

മെഡല്‍ നേടിയതിന് ശേഷം പത്ത് ലക്ഷത്തോളം പേര്‍ സിന്ധുവിന്റെ ജാതി ഗൂഗിളില്‍ തപ്പിയെന്ന് ന്യൂസ് മിനിറ്റ് പറഞ്ഞിരുന്നു. ഇന്ത്യ ടുഡേ, ടൈംസ് ഓഫ് ഇന്ത്യ , ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്തനല്‍കിയത്.


എന്നാല്‍ സിന്ധുവിന്റെ ജാതി സംബന്ധിച്ച്  ഒന്നര ലക്ഷം പേര്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തെന്ന ന്യൂസ് മിനിറ്റിന്റെ വാദം തെറ്റാണെന്ന് സൈബര്‍ വിദഗ്തര്‍ പറയുന്നു.  എഴുത്തുകാരനും ടെക്‌സാസ് സര്‍വകലാശാലയിലെ  മുന്‍ വിദ്യാര്‍ത്ഥിയുമായ സംക്രാന്ത് സനുവിന്‍റെ നിരീക്ഷണ പ്രകാരം, ഗൂഗിള്‍ അഡ് വേര്‍ഡ് കീവേര്‍ഡ്‌സ് പ്ലാനര്‍ ടൂളിന്റെ ഗ്രാഫ് പ്രകാരം പി വി സിന്ധു എന്നാണ് ഒന്നര ലക്ഷം പേര്‍ സെര്‍ച്ച് ചെയ്തത്. 210 പേര്‍ മാത്രമാണ് സിന്ധുവിന്റെ ജാതി തെരഞ്ഞത്.'

ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് മെഡല്‍ നേടിയതിന് പിന്നാലെ 10 ലക്ഷം പേര്‍ പി വി സിന്ധുവിന്റെ ജാതി സംബന്ധിച്ച് ഗൂഗിളില്‍ തപ്പിയെന്ന വാര്‍ത്തയുടെ ആധികാരികതയെ സൈബര്‍ വിദഗ്തര്‍ ചോദ്യം ചെയ്യുന്നത്. വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെല്ലാം കണക്കുകള്‍ പര്‍വ്വതീകരിച്ചുവെന്ന് വ്യക്തമാവുകയാണ്.

അതെ സമയം,വാര്‍ത്തയില്‍ പിഴവ് സംഭവിച്ചു എന്ന് ബോധ്യപ്പെട്ടതായി ന്യൂസ് മിനിറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ധന്യ രാജേന്ദ്രന്‍ നാരദന്യൂസിനോട് പറഞ്ഞു.

'വേണ്ട രീതിയില്‍ പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല.  ഇത്തരം സെര്‍ച്ചുകള്‍ പരിശോധിക്കുന്നതിനുള്ള  ഗൂഗിള്‍ ആഡ് വേര്‍ഡ് ടൂള്‍ മുഖേനയല്ല ഞങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.  അതിനാല്‍ തന്നെ ആ വാര്‍ത്തയില്‍ തെറ്റുപറ്റി, ഒപ്പം ഖേദം പ്രകടിപ്പിക്കുന്നു.  ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത മറ്റ് മാധ്യമങ്ങളും അതേ രീതിയില്‍ നല്‍കിയിരുന്നു'-ധന്യ രാജേന്ദ്രന്‍ പറഞ്ഞു.

ജാതി തെരെഞ്ഞെന്ന വാര്‍ത്ത  പ്രചരിച്ചതിന് പിന്നാലെ ഇന്ത്യാക്കാര്‍ ജാതി തെരെയുന്നവരാണെന്ന വിധത്തിലുള്ള ട്രോളുകളും, പരിഹാസങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.